ബി.ജെ.പി ആത്മഹത്യയുടെ വക്കില്‍: രാം ജെത്മലാനി
India
ബി.ജെ.പി ആത്മഹത്യയുടെ വക്കില്‍: രാം ജെത്മലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 10:28 am

[]ന്യൂദല്‍ഹി: പാര്‍ട്ടി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ രാം ജെത്മലാനി വീണ്ടും നേതൃത്വത്തിനെതിരെ.

തന്നെ പുറത്താക്കിയ നടപടി പാര്‍ട്ടിയുടെ നിയമലം ഘനമാണെന്നും ഇതിന് നിയമപരമായി യാതൊരു സാധുതയുമില്ലെന്നും ജെത്മലാനി പറഞ്ഞു. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരും. ബി.ജെ.പി ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ജെത്മലാനി പറഞ്ഞു.[]
ബി.ജെ.പി മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെതിരെ വിമര്‍ശനമുന്നയിച്ചതാണ് ജെത്മലാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പ്രധാന കാരണം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് ജെത്മലാനിക്ക് വിലക്ക്.

ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിങ്ങിന് ശേഷം ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങാണ് ജെത്മലാനിയെ പുറത്താക്കിയതായി അറിയിച്ചത്. 89 കാരനായ ജെത്മലാനി രാജ്യസഭാംഗം കൂടിയാണ്.

പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചെന്നും, പാര്‍ട്ടിക്കെതിരെ പരാമര്‍ശം നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ്  പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കുന്നെന്ന്  രാം ജത്മലാനിക്കയച്ച പത്രക്കുറിപ്പില്‍ ബി.ജെ.പി അറിയിച്ചു.