ന്യൂദല്‍ഹി: രാജ്യത്തിന്റെ വികസനത്തേക്കാള്‍ പ്രസംഗവും ബ്ലോഗെഴുത്തുമാണ് ബി.ജെ.പി ക്ക് താല്‍പര്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കപില്‍ സിബലിന്റെ പ്രസ്ഥാവന.
“ഈ സര്‍ക്കാരിന് സമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള അവസരം ഉണ്ടായിട്ടും അത് നഷ്ടപ്പെടുത്തിയെന്നത് വളരെ ഞെട്ടിക്കുന്ന ഒരു അവസ്ഥയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്, കോര്‍ സെക്റ്റര്‍ വളര്‍ച്ച 1.6 ശതമാനം മാത്രമാണ്. ഇപ്പോള്‍ രാജ്യത്തേത് ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ്.”
ALSO READ: മന്‍മോഹനും വാജ്‌പേയിയും മാതൃക; മോദി സ്ഥിതി വഷളാക്കുകയാണ്; വിമര്‍ശനവുമായി റോ മുന്‍ മേധാവി
ഈ വര്‍ഷത്തെ ജി.ഡി.പി ഏഴ് ശതമാനം മാത്രമാണ്. അവര്‍ക്ക് ഇത് ഉയര്‍ത്താനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ലോകത്തോട് പ്രസംഗത്തിലൂടെയും ബ്ലോഗ് എഴുത്തിലൂടെയും ഇന്ത്യ എത്തരത്തില്‍ മാറി എന്നതിനെ കുറിച്ച് മാത്രമെ പറയാന്‍ കഴിയുള്ളൂവെന്നും അത് അക്കത്തില്‍ കാണിച്ച് കൊടുക്കാന്‍ കഴിയുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
കര്‍ഷകരുടെ ജീവിതം വളരെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
“കാര്‍ഷിക മേഖലയിലെ വളര്‍ച്ച ഏറ്റവും കുറഞ്ഞിരിക്കുകയാണ്. സാധാരണക്കാരന് മതിയായ വരുമാനം ലഭിക്കുന്നില്ല. വിവിധ അഴിമതികളും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു.”കപില്‍ സിബല്‍ പറഞ്ഞു.