| Monday, 8th November 2021, 12:59 pm

'രാജ്യത്തെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ബി.ജെ.പി സര്‍ക്കാര്‍'; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ നിരത്തി സുര്‍ജേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ബി.ജെ.പി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.

എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സുര്‍ജേവാലയുടെ ആരോപണം.

ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 55 ശതമാനവും തൊഴിലില്ലാത്തവരില്‍ 58 ശതമാനവും കര്‍ഷകര്‍, തൊഴിലാളികള്‍, ദിവസ വേതനക്കാര്‍ എന്നിവരില്‍ 139.37 ശതമാനവും വര്‍ധനവുണ്ടായതായി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

2014 നും 2020 നും ഇടയിലുള്ള കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, മോദി സര്‍ക്കാരിന്റെ പരാജയവും വിവേകശൂന്യവുമായ നയങ്ങളും 9,58,275 ഇന്ത്യക്കാരെ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് തള്ളിവിട്ടെന്നും സുര്‍ജേവാല പറഞ്ഞു.

ബി.ജെ.പിക്ക് അധികാരക്കൊതി മാത്രമാണെന്നും സുര്‍ജേവാല പറഞ്ഞു.

അതേസമയം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന കണക്കുകള്‍ പ്രകാരം, 2020 ല്‍ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,53,052 ആത്മഹത്യകളാണ്.

2019 ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 2020 ല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആത്മഹത്യാനിരക്കിന്റെ കാര്യത്തില്‍ 2019 ല്‍ നിന്ന് 8.7 ശതമാനത്തിന്റെ വര്‍ധനവാണ് 2020ല്‍ രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP in trouble, BJP driving people to commit suicide, says Congress, cites NCRB report

We use cookies to give you the best possible experience. Learn more