national news
ബി.ജെ.പിയെ അടിമുടി നാണംകെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി; 'മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്' പങ്കിട്ട് പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 25, 06:45 am
Thursday, 25th November 2021, 12:15 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

‘മോദി ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്:

സാമ്പത്തിക രംഗം – പരാജയം

അതിര്‍ത്തി സുരക്ഷ – പരാജയം

വിദേശ നയം – അഫ്ഗാനിലെ തോല്‍വി

ദേശീയ സുരക്ഷ – പെഗാസസ് എന്‍.എസ്.ഒ

ആഭ്യന്തര സുരക്ഷ – കശ്മീരിലെ നിഷ്പ്രഭത്വം

ആരാണ് ഉത്തരവാദി – സുബ്രമണ്യന്‍ സ്വാമി’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇതിന് മുന്‍പും മോദി സര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സ്വാമിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമതയെ പ്രശംസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.

‘ ഞാന്‍ കണ്ടിട്ടുള്ളതോ ഒപ്പം പ്രവര്‍ത്തിച്ചവരോ ആയ രാഷ്ട്രീയക്കാരില്‍, മമത ബാനര്‍ജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണന്‍), മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ്. അവര്‍ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു അപൂര്‍വ ഗുണമാണ്,” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: BJP in Trouble