| Saturday, 26th October 2019, 8:15 pm

ഹരിയാനയില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രഹരമേല്‍പ്പിച്ച പാര്‍ട്ടിയുമായി സഖ്യം; ബി.ജെ.പി നേതാക്കള്‍ ആശങ്കയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുഫലത്തിന്റെ ഞെട്ടലിലാണ് ഹരിയാനയില്‍ ബി.ജെ.പി. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകള്‍ കുറഞ്ഞതോടെയാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ജെ.ജെ.പിയോടൊപ്പം ബി.ജെ.പിക്കു സഖ്യത്തിലെത്തേണ്ടി വന്നത്.

തങ്ങള്‍ക്കു സംസ്ഥാനത്ത് ഏറ്റവുമധികം പ്രഹരമേല്‍പ്പിച്ച പാര്‍ട്ടിയാണ് ജെ.ജെ.പിയെന്നത് ബി.ജെ.പി നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. കേവലം 10 മാസം മാത്രം പ്രായമുള്ള പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചത് 10 സീറ്റുകളാണ്.

അതില്‍ ആറെണ്ണം ബി.ജെ.പിയില്‍ നിന്നു പിടിച്ചെടുക്കുകയായിരുന്നു. ബാക്കി നാലെണ്ണം ഐ.എന്‍.എല്‍.ഡിയുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നാണു ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്നും ഇതേ സ്വാധീനം ജെ.ജെ.പിക്ക് സംസ്ഥാനത്തു പുലര്‍ത്താനായാല്‍ ഏറ്റവും ഭീഷണിയാവുക ബി.ജെ.പിക്കു തന്നെയാവുമെന്നാണു സംസ്ഥാന നേതാക്കള്‍ കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നര്‍നൗന്ദില്‍ ക്യാപ്റ്റന്‍ അഭിമന്യുവടക്കം ചില ബി.ജെ.പി മന്ത്രിമാരുടെ സീറ്റുകള്‍ പോലും ആദ്യാവസരത്തില്‍ പിടിച്ചെടുക്കാന്‍ ജെ.ജെ.പിക്കായി. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ സുഭാഷ് ബരാലയുടെ വിധിയും മറ്റൊന്നായിരുന്നില്ല.

അതേസമയം സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെയുള്ള ജാട്ട് വിഭാഗത്തിന്റെ വികാരം മുതലെടുക്കാന്‍ കഴിഞ്ഞത് ജെ.ജെ.പിക്കാണെന്നും തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. ജാട്ട്, ദളിത് വിഭാഗങ്ങളുടെ വോട്ടില്‍ ഭൂരിപക്ഷവും കൈക്കുള്ളിലാക്കാന്‍ ജെ.ജെ.പിക്കായിട്ടുണ്ട്.

സംസ്ഥാനത്തെ 25 ശതമാനം വോട്ടും കൈയാളുന്ന വിഭാഗങ്ങളുടെ 21 ശതമാനം വോട്ടും നേടാന്‍ ജെ.ജെ.പിക്കായിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തെ 27 മണ്ഡലങ്ങളിലാണ് ജെ.ജെ.പിയുടെ സാന്നിധ്യം നിര്‍ണായകമായത്. അതുപോലെ 10 മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. 19 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തും.

പരമ്പരാഗത ജാട്ട് പാര്‍ട്ടിയെന്ന പേര് സ്വന്തമായുള്ള ഐ.എന്‍.എല്‍.ഡിക്ക് ഇനിയതു നഷ്ടമാകുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.എന്‍.എല്‍.ഡി പിളര്‍ന്നുണ്ടായ ജെ.ജെ.പിക്കാണ് ഇപ്പോള്‍ ജാട്ട് വിഭാഗത്തിന്റെ പിന്തുണയെന്ന് ഈ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നു.

ജെ.ജെ.പി വിജയിച്ച 10 സീറ്റുകളും ജാട്ട് സ്വാധീന മേഖലകളാണ്. ജെ.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ 10 സീറ്റുകളില്‍ ആറെണ്ണവും ജാട്ട് സ്വാധീന മണ്ഡലങ്ങളാണ്.

We use cookies to give you the best possible experience. Learn more