| Saturday, 26th September 2015, 10:54 pm

ഞാന്‍ ഒരു ഹിന്ദുവാണ്. എന്നാല്‍ ബി.ജെ.പി, നിങ്ങളുടെ ഹിന്ദുത്വത്തെ ഞാന്‍ തിരസ്‌കരിക്കുന്നു; നിങ്ങളുടെ ഫാസിസത്തെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി എന്ന പാര്‍ട്ടിയെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണകളൊന്നും കാര്യമാക്കേണ്ട. 2012ല്‍ നിയമസഭയില്‍ വെച്ച് പോണ്‍ ചിത്രം കണ്ടത് ഇവരുടെ കര്‍ണാടക മന്ത്രിമാരായ സി.സി പട്ടേലും ലക്ഷ്മണ്‍ സവാദിയും ആയിരുന്നല്ലോ. അവിടെയായിരുന്നു സ്ത്രീകള്‍ ജീന്‍സ് ധരിച്ച് ജോലിക്കെത്തുന്നത് നിരോധിച്ചത്, മദ്യപിച്ചതിന് സ്ത്രീകളെ മര്‍ദ്ദിച്ചത്. ഇതൊക്കെ എത്രപെട്ടെന്നായിരുന്നു മോദിയുടെ സ്വന്തം പഞ്ചനക്ഷത്ര വ്യക്തിപ്രഭാവവും പബ്ലിക് റിലേഷന്‍ പ്രചരണ സംവിധാനങ്ങളും മായ്ച്ചുകളഞ്ഞത്. പി.ആറിന് ആര്‍ക്കെങ്കിലും ഓസ്‌കാര്‍ നല്‍കുകയാണെങ്കില്‍ അത് നരേന്ദ്ര മോദിയുടെ ടീമിനു തന്നെ കിട്ടും.



| ഒപ്പിനിയന്‍ : സുചിത്ര കൃഷ്ണമൂര്‍ത്തി |


“ബി.ജെ.പി എന്ന പാര്‍ട്ടിയെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണകളൊന്നും കാര്യമാക്കേണ്ട. 2012ല്‍ നിയമസഭയില്‍ വെച്ച് പോണ്‍ ചിത്രം കണ്ടത് ഇവരുടെ കര്‍ണാടക മന്ത്രിമാരായ സി.സി പട്ടേലും ലക്ഷ്മണ്‍ സവാദിയും ആയിരുന്നല്ലോ. അവിടെയായിരുന്നു സ്ത്രീകള്‍ ജീന്‍സ് ധരിച്ച് ജോലിക്കെത്തുന്നത് നിരോധിച്ചത്, മദ്യപിച്ചതിന് സ്ത്രീകളെ മര്‍ദ്ദിച്ചത്.”

മിക്ക നാഗരവാസികളായ ഭാരതീയരെയും പോലെ തന്നെയാണ് ഞാനും. ഒരു അരാഷ്ട്രീയവാദി അല്ലെങ്കില്‍ രാഷ്ട്രീയമില്ലാത്ത ഒരുവള്‍.    തീരെ സാമര്‍ത്ഥ്യമൊന്നുമില്ലാത്ത അന്യദേശക്കാരി (ഔട്ട്‌സൈഡര്‍). അതേസമയം ഞാനൊരു അഭ്യുദയകാംക്ഷിയാണ്. കാരണം ഞാനെന്റെ ഇന്ത്യയെ സ്‌നേഹിക്കുന്നു.

തെരഞ്ഞെടുപ്പു വേളകളില്‍ നിശബ്ദം കര്‍ത്തവ്യനിരതരായി വോട്ടു ചെയ്യുമ്പോഴല്ലാതെ രാഷ്ട്രീയത്തിനു നമുക്കുമേല്‍ യാതൊരു പ്രഭാവവുമില്ല. അഴിമതികളിലും അര്‍ത്ഥശൂന്യ പ്രസ്താവനകളിലും മനംമടുത്തിട്ടും കാലിനുമേല്‍ പറ്റിയ മണല്‍ തട്ടിമാറ്റി നമ്മള്‍ മുന്നോട്ടുനീങ്ങുകയാണ്.


Also Read: 3വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തു? മോദി നല്‍കിയ വാഗ്ദാനങ്ങളില്‍ 9% പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് പഠനം 


രാഷ്ട്രീയം ഒരിക്കലും നമ്മുടെ വീടിനുള്ളിലേക്ക് വന്നിട്ടില്ല, കിടപ്പുമുറികളിലേക്കും അടുക്കളകളിലേക്കും ഒരിക്കലും എത്തിനോക്കിയിട്ടില്ല. അധികാരത്തില്‍ വന്നശേഷം 1995ല്‍ ശിവസേന നമ്മുടെ പ്രിയപ്പെട്ട ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയപ്പോള്‍ അവരെ ഒരുപാട് ശപിച്ചതാണ്. പക്ഷെ ആ നീക്കത്തിനു പിന്നിലെ “യുക്തി” നമ്മള്‍ പെട്ടെന്നു തന്നെ കണ്ടെത്തി. അങ്ങനെ അമിതദേശഭക്തിയും അക്രമോത്സുക ദേശീയ സങ്കുചിതത്വവും പടര്‍ന്നുപന്തലിച്ചു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് ജീവിതത്തിന്റെ സര്‍വ്വ ആഢംബരങ്ങളുമായി കഴിയുന്നയാള്‍ക്ക് മാത്രമേ ശിവാജി പ്രതിമയ്ക്കു പിന്നിലെ ഗുണം തിരിച്ചറിയാനാവൂ.

മറാത്തി ദേശീയവാദികളുടെ (മറാത്തി മാനുഷ്) മുന്‍വിധികാരണം വാഹനങ്ങള്‍ കത്തിക്കപ്പെട്ടപ്പോഴും ബീഹാറികളോട് മാതൃദേശത്തേക്ക് തിരിച്ചുപോകാന്‍ കല്‍പ്പിക്കപ്പെട്ടപ്പോഴും ബുദ്ധി ജയിക്കുമെന്ന പ്രതീക്ഷയില്‍ നമ്മള്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷെ അതുസംഭവിച്ചില്ല. കഷ്ടം. ഹിന്ദുത്വ ആശയം ഇറ്റിറ്റുവീഴാന്‍ തുടങ്ങി. നമ്മള്‍ക്കിടയിലെ ഏറ്റവും നിഷ്പക്ഷരായ ആളുകള്‍ക്കു പോലും അതു അംഗീകരിക്കാനാവാത്തതായിരുന്നു.

ഈ നിരാശ കാര്യമാക്കേണ്ടതില്ല. മന്‍മോഹന്‍ സിങ് മികച്ച സാമ്പത്തിക വിദഗ്ധനാണെന്നും പുതിയ ഇന്ത്യയെ അദ്ദേഹം ആനയിച്ചുകൊണ്ടുവരുമെന്നുമായിരുന്നല്ലോ നമ്മളോട് അന്ന് പറഞ്ഞിരുന്നത്. എല്ലാറ്റിനുമുപരി 90കളില്‍ ഇന്ത്യയുടെ ധനമന്ത്രിയായി അദ്ദേഹം “ഇന്ത്യ തിളങ്ങുന്നു” എന്ന ആശയം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു.


അരവിന്ദ് കെജ്രിവാളും അയാളുടെ ഗാന്ധി മിഥ്യാബോധവും – ഓര്‍ക്കുന്നുണ്ടോ, അദ്ദേഹം എങ്ങനെയാണ് എന്തിനും ഏതിനും നിരാഹാരസമരവുമായി മുന്നോട്ടുപോയതെന്ന്. താന്‍ മഹാത്മാഗാന്ധിയുടെ പുനര്‍ജന്മമാണെന്നു തോന്നിപ്പിക്കും പോലെയായിരുന്നു പോക്ക്. എന്നാല്‍ സി.ഐ.എ (ഫോര്‍ഡ് ഫൗണ്ടേഷന്‍) ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചില്ലേ? തീര്‍ച്ചയായും അദ്ദേഹത്തിന്റെ “സാധാരണക്കാരന്‍” എന്ന മുഖംമൂടി അയാളുടെ അവസരവാദ കളി വിജയിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫൂ! അയാളാണ് ഇന്ത്യയുടെ ആദ്യ അഴിമതി വിരുദ്ധ പ്രതീക്ഷ തച്ചുടച്ചത്.  ആരാണ് നമ്മളെ മാറ്റിത്തീര്‍ക്കുന്നത്?


പക്ഷെ 2004ല്‍ പ്രധാനമന്ത്രി സ്ഥാനത്തു കുടിയിരുത്തപ്പെട്ടശേഷമുള്ള അദ്ദേഹത്തിന്റെ പരാജയം വളരെ പെട്ടെന്നായിരുന്നു എന്നുമാത്രമല്ല സുതാര്യവുമായിരുന്നു. എന്തായിരുന്നു സോണിയ ഗാന്ധി അദ്ദേഹത്തിനുമേല്‍ ചെലുത്തിയ അധികാരം? എന്റെ ദൈവമേ! എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? എന്തിനുവേണ്ടിയായിരുന്നു അദ്ദേഹം കാലുറച്ച് നിന്നിരുന്നത്? കെട്ടിച്ചമയങ്ങളില്‍ പെട്ടുഴലുന്ന ഒരുവനെ പോലെ ആദ്ദേഹം ആയിപ്പോയതെന്തുകൊണ്ടായിരുന്നു?

പാദസേവയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാറിനെ വിഴുങ്ങിയ രാക്ഷസന്‍. എല്ലാവരും വിഴുങ്ങപ്പെടുകയായിരുന്നു. രാജ്യമാകെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ ആത്മാവില്‍ ഏറ്റവും വെറുക്കപ്പെട്ട ശബ്ദമായി ഒരു ഇറ്റാലിയന്‍ നാമം മാറി.

ഗാന്ധി വംശജരുടെ ബ്രയിന്‍വാഷില്‍ ദിഗ് വിജയ്‌സിങ്ങിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും വീണു. രാഹുല്‍ ഗാന്ധിയോ? ശരിക്കും? പക്ഷെ പപ്പുവിന് നൃത്തം ചെയ്യാനാവില്ല. ആ വദ്ര പയ്യനെ മറക്കരുത്. എന്താണ് പ്രിയങ്ക അയാളില്‍ കണ്ടത്? ആകെയൊരു ഗുണ്ട ലുക്ക്. എങ്ങനെയാണ് അയാളുടെ കുടുംബം മുഴുവന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്? എന്റെ ദൈവമേ?


Don”t Miss: മുസ്‌ലീങ്ങളെ കൊല്ലാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ഹിന്ദുത്വസേന – തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ 


എന്ത്? സോണിയാ ഗാന്ധിയെ ലോകത്തിലെ മൂന്നാമത്തെ  ഏറ്റവും സമ്പന്നയായ സ്ത്രീയുടെ ലിസ്റ്റില്‍ ഫോബ്‌സ് ഉള്‍പ്പെടുത്തിയെന്നോ? ഭഗവാനേ! അവര്‍ എന്നിട്ടും വില കുറഞ്ഞ കോട്ടന്‍ സാരിയാണോ ധരിക്കുന്നത്? എന്തൊരു നടിയാ അല്ലേ. ശബാന ആസ്മി വരെ തോറ്റുപോകും!


ഇസ്‌ലാമിക രാഷ്ട്രത്തോടാണ് ആദ്യ കൂറ് എന്നതില്‍ നിന്നാണ് ഈ ഭയം വന്നതെന്നു പറഞ്ഞ് ഒരു ഘട്ടത്തില്‍ എന്റെ മുസ്‌ലിം സുഹൃത്തിനോട് ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. അങ്ങനെവരുമ്പോള്‍ അനര്‍ഹമായ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നേടാന്‍ അയാള്‍ ന്യൂനപക്ഷ കാര്‍ഡ് ഉപയോഗിക്കരുത്. ഒരു ബോട്ടുയാത്രയ്ക്ക് അകലെയാണ് വൈകാരികമായി കറാച്ചിയെങ്കില്‍ എവിടെയാണ് അവന്‍ കഴിയേണ്ടത്? “എസ്.കെ നിനക്ക് മനസിലാവില്ല” എന്നു പറഞ്ഞ് അവന്‍ നെടുവീര്‍പ്പിട്ടു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അവനായിരുന്നു ശരിയെന്ന് എനിക്ക് തോന്നുന്നു.


ഇന്ത്യയും ഇന്ത്യക്കാരുടെ ബോളിവുഡ് അഭിനിവേശവും. വിഷയത്തില്‍ നിന്നു വിട്ടുപോകുന്നു, എന്തായാലും കഥ ചുരുക്കി പറയാം. 2014ല്‍ പുതിയ സര്‍ക്കാറിനെ തെരഞ്ഞെടുക്കാനുള്ള സമയം വന്നപ്പോള്‍ അഴിമതി രാഷ്ട്രീയത്തിലൂടെ തോറ്റുതുന്നം പാടിയ കോണ്‍ഗ്രസ് സര്‍ക്കാറിലും മനംമനടുത്ത എല്ലാ ഇന്ത്യന്‍ നാഗരികരെയും പോലെ എനിക്കും ഉണ്ടായിരുന്നു പ്രതീക്ഷ. പുതിയ ഇന്ത്യ വരുമെന്ന പ്രതീക്ഷ. മാറ്റം വരുമെന്ന പ്രതീക്ഷ. ഒടുക്കം എല്ലാം ശരിയാകുമെന്ന പ്രതീക്ഷ.

അരവിന്ദ് കെജ്രിവാളും അയാളുടെ ഗാന്ധി മിഥ്യാബോധവും – ഓര്‍ക്കുന്നുണ്ടോ, അദ്ദേഹം എങ്ങനെയാണ് എന്തിനും ഏതിനും നിരാഹാരസമരവുമായി മുന്നോട്ടുപോയതെന്ന്. താന്‍ മഹാത്മാഗാന്ധിയുടെ പുനര്‍ജന്മമാണെന്നു തോന്നിപ്പിക്കും പോലെയായിരുന്നു പോക്ക്. എന്നാല്‍ സി.ഐ.എ (ഫോര്‍ഡ് ഫൗണ്ടേഷന്‍) ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നയാളാണെന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചില്ലേ? തീര്‍ച്ചയായും അദ്ദേഹത്തിന്റെ “സാധാരണക്കാരന്‍” എന്ന മുഖംമൂടി അയാളുടെ അവസരവാദ കളി വിജയിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫൂ! അയാളാണ് ഇന്ത്യയുടെ ആദ്യ അഴിമതി വിരുദ്ധ പ്രതീക്ഷ തച്ചുടച്ചത്.  ആരാണ് നമ്മളെ മാറ്റിത്തീര്‍ക്കുന്നത്?

അഭിപ്രായം പറയാന്‍ ധീരത കാണിക്കുന്നവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു നിങ്ങള്‍ പറയുമോ? ഞാന്‍ കാര്യമായിട്ടാണ് പറയുന്നത്. ശരിക്കും എനിക്കു ധൈര്യമുണ്ട്.

ഇന്ത്യക്കാര്‍ നിരാശരായിരുന്നു. നമുക്കൊരു നേതാവിനെ ആവശ്യമുണ്ട്. നമുക്ക് പുരോഗതി ആവശ്യമുണ്ട്. നമുക്ക് സത്യസന്ധതയുടെ ഒരു പ്രതിച്ഛായ ആവശ്യമുണ്ട്. നിരാശയോടെയാണെങ്കിലും നമ്മള്‍ വീണ്ടും പ്രതീക്ഷിക്കേണ്ടിവന്നു. അത് നരേന്ദ്രമോദിയുടെ രൂപത്തിലാണ് രൂപപ്പെട്ടുവന്നത്. വളരെ തന്ത്രപരമായി രൂപംകൊടുത്തത്. ബ്രഹ്മചാരി.. സംസ്‌കാരി എന്നീ നിലയില്‍.

ഗുജറാത്ത് മോഡല്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റു ചെയ്യപ്പെട്ടതിനാല്‍ നമ്മളെ, ഇന്ത്യയെ ഭാവിയിലേക്കു നയിക്കാന്‍ എന്തുംകൊണ്ടും കഴിവുള്ളവന്‍ മോദിയാണെന്ന ധാരണയുണ്ടായി. പാരമ്പര്യം കൊണ്ടു തീര്‍ത്ത അടിത്തറയില്‍ ഒരു ഭാവി ഉണ്ടാക്കി. ഇന്ത്യന്‍ പാരമ്പര്യം കൊണ്ട്… ഒരു ഇറ്റാലിയന്‍ വിരുദ്ധ പാരമ്പര്യം കൊണ്ട്…

ബി.ജെ.പി എന്ന പാര്‍ട്ടിയെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണകളൊന്നും കാര്യമാക്കേണ്ട. 2012ല്‍ നിയമസഭയില്‍ വെച്ച് പോണ്‍ ചിത്രം കണ്ടത് ഇവരുടെ കര്‍ണാടക മന്ത്രിമാരായ സി.സി പട്ടേലും ലക്ഷ്മണ്‍ സവാദിയും ആയിരുന്നല്ലോ. അവിടെയായിരുന്നു സ്ത്രീകള്‍ ജീന്‍സ് ധരിച്ച് ജോലിക്കെത്തുന്നത് നിരോധിച്ചത്, മദ്യപിച്ചതിന് സ്ത്രീകളെ മര്‍ദ്ദിച്ചത്.

ഇതൊക്കെ എത്രപെട്ടെന്നായിരുന്നു മോദിയുടെ സ്വന്തം പഞ്ചനക്ഷത്ര വ്യക്തിപ്രഭാവവും പബ്ലിക് റിലേഷന്‍ പ്രചരണ സംവിധാനങ്ങളും മായ്ച്ചുകളഞ്ഞത്. പി.ആറിന് ആര്‍ക്കെങ്കിലും ഓസ്‌കാര്‍ നല്‍കുകയാണെങ്കില്‍ അത് നരേന്ദ്ര മോദിയുടെ ടീമിനു തന്നെ കിട്ടും.

ഉള്ളിലുണ്ടായിരുന്ന ആശയറ്റ പ്രതീക്ഷയാലും പുത്തന്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ള യാചനയായും ആഗ്രഹത്താലും ആവശ്യത്താലും സ്വാധീനിക്കപ്പെട്ടപ്പോള്‍ മറ്റ് ഇന്ത്യന്‍ നാഗരികരെപ്പോലെ ഞാനും സുഹൃത്തുക്കളോടും കുടുംബത്തോടും മോദിക്കു വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങുകവരെ ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ മിത്രം രാഹുല്‍ ഗാന്ധിയാണെന്ന് സോഷ്യല്‍ മീഡിയകളില്‍ പറഞ്ഞു. അന്ന് ഞാന്‍ പറഞ്ഞത് തെറ്റായിരുന്നില്ല.

അടുത്തപേജില്‍ തുടരുന്നു


പക്ഷെ വിജയിച്ചശേഷം ബി.ജെ.പി എന്താണ് ചെയ്തത്? അത് പറയുന്നതുതന്നെ നിരാശാജനകമാണ്. വെറും നിരാശാജനകമല്ല, അസ്വസ്ഥപ്പെടുത്തുന്നതും ഭീതിജനകവും അസ്വീകാര്യവുമാണ്. തീര്‍ത്തും തീര്‍ത്തും അസ്വീകാര്യം. ശരിക്കും അവജ്ഞയര്‍ഹിക്കുന്നത്.


ബി.ജെ.പി സര്‍ക്കാര്‍ വിയജിച്ചു. കാരണം ഗാന്ധി കുടുംബത്തെ സഹിച്ച് സഹിച്ച് ഇന്ത്യക്കാര്‍ക്ക് മടുത്തിരുന്നു. പകരക്കാര്‍ ആരായാലും സ്വര്‍ഗത്തില്‍ നിന്നും ദൈവദൂതന്‍ വരുംപോലെ തോന്നി. പക്ഷെ അതിനുള്ള സാധ്യത രാഹുല്‍ ഇല്ലാതാക്കി. ബി.ജെ.പി സര്‍ക്കാര്‍ അവരുടെ വിജയത്തില്‍ രാഹുലിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.

രാഹുല്‍ ഗാന്ധിയെയോ അദ്ദേഹത്തിന്റെ മാതാവിനെയോ അല്ലാതെ മറ്റാരെയെങ്കിലും കോണ്‍ഗ്രസ് ആശ്രയിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ വോട്ടുകള്‍ വിഭജിക്കപ്പെട്ടേനെ.

പക്ഷെ വിജയിച്ചശേഷം അവരെന്താണ് ചെയ്തത്? അത് പറയുന്നതുതന്നെ നിരാശാജനകമാണ്. വെറും നിരാശാജനകമല്ല, അസ്വസ്ഥപ്പെടുത്തുന്നതും ഭീതിജനകവും അസ്വീകാര്യവുമാണ്. തീര്‍ത്തും തീര്‍ത്തും അസ്വീകാര്യം. ശരിക്കും അവജ്ഞയര്‍ഹിക്കുന്നത്.

നരേന്ദ്രമോദിക്കു വോട്ടു ചെയ്യണമെന്ന് എന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു മുസ്‌ലിം സുഹൃത്ത് പറഞ്ഞ തമാശ ഞാനോര്‍ക്കുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കറാച്ചിയിലേക്കൊരു ബോട്ടു നോക്കേണ്ടിവരുമല്ലോ എന്നാണ് അവന്‍ പറഞ്ഞത്. ഗോദ്ര കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം എല്ലാവരുടെയും മനസിലുണ്ട്. മുസ്‌ലിം പീഡനത്തിന്റെ യഥാര്‍ത്ഥ വേദന. എന്താ അവന്‍ പറഞ്ഞത് തെറ്റായിരുന്നോ?


ബി.ജെ.പി സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. എത്രത്രോളം നിരാശരാണ് നമ്മള്‍? എന്റെ ഭഗവാനേ – നിരാശയ്ക്കും മേലെ, നമ്മള്‍ ഞെട്ടലിലായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എല്ലാം തെറ്റായിരുന്നെന്ന് മനസിലാക്കിയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. സ്വേച്ഛാധികാരികളായ ഫാസിസ്റ്റ് ഭരണക്രമത്തിനുവേണ്ടി വോട്ടു ചെയ്യുന്നതെന്ന് നമ്മള്‍ സ്വപ്‌നത്തിലെങ്കിലും ചിന്തിച്ചിരുന്നോ? എന്താണ് ശരിക്കും സംഭവിക്കുന്നത്?


ഇസ്‌ലാമിക രാഷ്ട്രത്തോടാണ് ആദ്യ കൂറ് എന്നതില്‍ നിന്നാണ് ഈ ഭയം വന്നതെന്നു പറഞ്ഞ് ഒരു ഘട്ടത്തില്‍ എന്റെ മുസ്‌ലിം സുഹൃത്തിനോട് ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. അങ്ങനെവരുമ്പോള്‍ അനര്‍ഹമായ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നേടാന്‍ അയാള്‍ ന്യൂനപക്ഷ കാര്‍ഡ് ഉപയോഗിക്കരുത്. ഒരു ബോട്ടുയാത്രയ്ക്ക് അകലെയാണ് വൈകാരികമായി കറാച്ചിയെങ്കില്‍ എവിടെയാണ് അവന്‍ കഴിയേണ്ടത്? “എസ്.കെ നിനക്ക് മനസിലാവില്ല” എന്നു പറഞ്ഞ് അവന്‍ നെടുവീര്‍പ്പിട്ടു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അവനായിരുന്നു ശരിയെന്ന് എനിക്ക് തോന്നുന്നു.

എന്റെ കാഴ്ചപ്പാടില്‍ സംവരണവും ന്യൂനപക്ഷ സ്ഥാനവുമെല്ലാം വോട്ടു ബാങ്ക് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കോണ്‍ഗ്രസ് നയം. പക്ഷെ എല്ലാം എനിക്കു ശരിക്കു മനസിലാക്കാനായിട്ടില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ അസമര്‍ത്ഥയാണെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നല്ലോ.

പക്ഷെ ഒരു അസമര്‍ത്ഥയ്ക്കുവരെ അവരുടെ ലോകത്തെക്കുറിച്ച് കാഴ്ചപ്പാടുണ്ടെന്ന് മനസിലാക്കാന്‍ കഴിവുള്ള ഒരു കലാകാരി കൂടിയാണ് ഞാന്‍. തങ്ങളുടെ അഭിലാഷങ്ങള്‍ വിവരിക്കാന്‍ സാധിക്കാത്ത ഒരു വലിയ വിഭാഗം ജനങ്ങളുടെ ചിന്തയാണ് ഞാന്‍ പ്രകടിപ്പിക്കുന്നതെന്നു മനസിലാക്കാനെങ്കിലും കഴിയുന്ന സാധാരണക്കാരി കൂടിയാണ് ഞാന്‍.

ബി.ജെ.പി സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. എത്രത്രോളം നിരാശരാണ് നമ്മള്‍? എന്റെ ഭഗവാനേ – നിരാശയ്ക്കും മേലെ, നമ്മള്‍ ഞെട്ടലിലായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എല്ലാം തെറ്റായിരുന്നെന്ന് മനസിലാക്കിയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. സ്വേച്ഛാധികാരികളായ ഫാസിസ്റ്റ് ഭരണക്രമത്തിനുവേണ്ടി വോട്ടു ചെയ്യുന്നതെന്ന് നമ്മള്‍ സ്വപ്‌നത്തിലെങ്കിലും ചിന്തിച്ചിരുന്നോ? എന്താണ് ശരിക്കും സംഭവിക്കുന്നത്?

“ആ സഹിഷ്ണുത മനസിലാവുന്നില്ലെങ്കില്‍ നമ്മുടെ മതത്തിനുള്ളിലെ അനുകമ്പ എങ്ങനെ നടപ്പിലാക്കാനാവും, നിങ്ങള്‍ക്ക് സ്വയം ഹിന്ദു എന്നു വിളിക്കാനുള്ള അര്‍ഹതപോലുമില്ല.”

ബീഫ് നിരോധനം:

പ്രിയപ്പെട്ട ബി.ജെ.പിക്കാരെ എനിക്ക് വിശദമാക്കിത്തരാമോ? കോഴിയും ആടുമൊക്കെ കൊല്ലപ്പെടാന്‍ എന്ത് തെറ്റാണ് അവ ഗോമാതാവില്‍ നിന്നും വ്യത്യസ്തമായി ചെയ്തത്? ഗോമാത ചെയ്യാത്തത്? അതെ, നിങ്ങള്‍ക്കു മുമ്പേ കോണ്‍ഗ്രസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു, പക്ഷെ നിങ്ങള്‍ ചെയ്തത്ര അവര്‍ ആര്‍ക്കുമേലും ഇത് അടിച്ചേല്‍പ്പിച്ചിട്ടില്ല. ഒരു ഹിന്ദുവായതില്‍ എനിക്കു പെട്ടെന്നു നാണക്കേട് തോന്നിയതെന്തുകൊണ്ടാണ്?

മാംസ നിരോധനം:

നിങ്ങള്‍ നിങ്ങളുടെ പ്രതിയോഗിയായ കോണ്‍ഗ്രസിനോട് പക വീട്ടുകമാത്രമാണ്. ഒരു വണ്‍മാന്‍ ഷോ. അതോടൊപ്പം നിങ്ങള്‍ ഭരണത്തില്‍ അമ്പേ പരാജയമായിരുന്നു എന്ന വസ്തുത മറച്ചുവെയ്ക്കാനാണ് ഇതൊക്കെ ചെയ്യുന്നത്. കര്‍ഷക ആത്മഹത്യ, ബലാത്സംഗം, പടുകുഴിയില്‍ വീഴുന്ന കുട്ടികള്‍, ഗജേന്ദ്ര ചൗഹാന്‍… ഞാന്‍ ഇനിയും പറയണോ?

പാശ്ചാത്യ സംസ്‌കാരം തുടച്ചുനീക്കി ഇന്ത്യന്‍ സംസ്‌കാരം വീണ്ടെടുക്കുന്ന കാര്യം എവിടെവരെയെത്തീ?

വിദ്യാഭ്യസ/മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെക്കൊണ്ട് ശരിക്കും എന്താ നിങ്ങള് ഉദ്ദേശികുന്നത് (സ്വന്തം ബിരുദം എന്താണ് ഏതുഭാഷയിലാണെന്ന് എന്ന് ഉറപ്പില്ലാത്തവരാണ്)? തനിക്കുള്ളത് വിദൂരവിദ്യാഭ്യാസം വഴിയുള്ള ബി.എ ആണോ അതോ ഭാവനയിലുള്ള ബി.കോം ആണോ എന്ന് സ്വയം ഉറപ്പില്ലാത്ത ഒരാള്‍ക്ക് ഹിന്ദുയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം അറിയാനിടയില്ല. അല്ലേ?


ഹിന്ദുയിസം എന്നതൊരു ഫിലോസഫിയാണ്. ഒരു ജീവിതരീതി. സ്വീകരണം അല്ലെങ്കില്‍ ത്യാഗം എന്ന തെരഞ്ഞെടുപ്പ് എനിക്ക് അനുവദിക്കുന്ന ഒരു അനുശാസനമാണത്. രാമന്‍ അല്ലെങ്കില്‍ ഗണപതി, അതുമല്ലെങ്കില്‍ നാസ്തിക ചിന്ത എന്നിവയൊക്കെ തിരഞ്ഞെടുക്കാം അതില്‍. ഉപനിഷത് അല്ലെങ്കില്‍ ഗീത അല്ലെങ്കില്‍ മന്ത്രം അതുമല്ലെങ്കില്‍ തന്ത്രം…


ഹിന്ദുയിസം എന്നതൊരു ഫിലോസഫിയാണ്. ഒരു ജീവിതരീതി. സ്വീകരണം അല്ലെങ്കില്‍ ത്യാഗം എന്ന തെരഞ്ഞെടുപ്പ് എനിക്ക് അനുവദിക്കുന്ന ഒരു അനുശാസനമാണത്. രാമന്‍ അല്ലെങ്കില്‍ ഗണപതി, അതുമല്ലെങ്കില്‍ നാസ്തിക ചിന്ത എന്നിവയൊക്കെ തിരഞ്ഞെടുക്കാം അതില്‍. ഉപനിഷത് അല്ലെങ്കില്‍ ഗീത അല്ലെങ്കില്‍ മന്ത്രം അതുമല്ലെങ്കില്‍ തന്ത്രം…

അതുകൊണ്ട് പ്രിയപ്പെട്ട ബി.ജെ.പിക്കാരാ, എന്റെ മതം നിങ്ങള്‍ എനിക്കു പഠിപ്പിച്ചുതരേണ്ട. ഞാന്‍ ആരെ ആരാധിക്കണമെന്ന്, എങ്ങനെ ചിന്തിക്കണമെന്ന്, ഏതുരീതിയില്‍ ഉടുക്കണം, ഉണ്ണണം എന്ന് നിങ്ങള്‍ പഠിപ്പിക്കേണ്ട.

എന്നാല്‍ ഹിന്ദുത്വം എന്നത് ഹിന്ദുയിസത്തിന്റെ സിദ്ധാന്തങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കലാണ്. അതിനു മതത്തില്‍ ഒന്നും ചെയ്യാനാവില്ല.


Don”t Miss: “ലജ്ജ കൊണ്ട് എന്റെ തലകുനിയുന്നു”: രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും നാവികസേനാ മുന്‍മേധാവിയുടെ തുറന്ന കത്ത് 


ഞാന്‍ സ്വയംപൊന്തുകയോ വീമ്പു പറയുകയോ അല്ല. ഞാന്‍ പറയുന്നത് സത്യമാണ്. എന്റെ മുത്തച്ഛനും പിതൃക്കളും ക്ഷേത്ര പുരോഹിതന്മാരായിരുന്നു. എന്റെ അച്ഛന്‍ ഇപ്പോഴും വേദങ്ങളെ പദാനുപദം പാരായണം ചെയ്യാറുണ്ട്. വേദം പഠിക്കാതെ തന്നെ എന്റെ സഹോദരിയും വേദപാരായണം നടത്താറുണ്ട്. അത് അത്രത്തോളം എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അത്രത്തോളമുണ്ട് എന്റെ ഹിന്ദു പാരമ്പര്യം.

അതുകൊണ്ട് പ്രിയപ്പെട്ട ബി.ജെ.പിക്കാരാ, എന്റെ മതം നിങ്ങള്‍ എനിക്കു പഠിപ്പിച്ചുതരേണ്ട. ഞാന്‍ ആരെ ആരാധിക്കണമെന്ന്, എങ്ങനെ ചിന്തിക്കണമെന്ന്, ഏതുരീതിയില്‍ ഉടുക്കണം, ഉണ്ണണം എന്ന് നിങ്ങള്‍ പഠിപ്പിക്കേണ്ട.

നിര്‍വചനപ്രകാരം ഞാനൊരു ഹിന്ദുവാണ്. നിങ്ങള്‍ക്ക് ഒരിക്കലും ആവാന്‍ സാധിക്കാത്തത്ര പരിശുദ്ധ രൂപത്തിലുള്ള ഔന്നത്യത്തിലുള്ള ഹിന്ദു. നിങ്ങളുടെ ഹിന്ദുത്വത്തെ ഞാന്‍ തള്ളിക്കളയുന്നു. ഇസ്‌ലാം താലിബാനെയും ഇസിസിനെയും തള്ളിക്കളയേണ്ടതുപോലെ.

ഒരു ഹിന്ദുവാകുകയെന്നാല്‍ സഹിഷ്ണുതയുള്ള ഒരു വ്യക്തിയാവുക എന്നാണ്. അതുകൊണ്ടാണ് ഒരു വംശമെന്ന നിലയില്‍ കടന്നുകയറ്റത്തെയും മതപരിവര്‍ത്തനത്തെയും നശീകരണ ശ്രമങ്ങളെയും നമുക്ക് അതിജീവിക്കാനായത്. ആ സഹിഷ്ണുത നിങ്ങള്‍ക്കു മനസിലാവുന്നില്ലെങ്കില്‍ മതത്തിനുള്ളിലെ കാരുണ്യം അനുഷ്ഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹിന്ദു എന്നു അവകാശപ്പെടാനുള്ള അര്‍ഹതയില്ല. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവാകാനുള്ള അവകാശമില്ല.

അതുകൊണ്ട്, പ്രിയ ബി.ജെ.പിക്കാരാ നിങ്ങളുടെ ഫാസിസത്തെയും ഹിന്ദുത്വത്തെയും സ്വേച്ഛാധിപത്യത്തെയും ഞാന്‍ തിരസ്‌കരിക്കുന്നു.

കഴിയുമെങ്കില്‍ നിങ്ങളെന്നെ വെല്ലുവിളിക്കു. ഇന്ത്യയിലെ എല്ലാര്‍ക്കും വേണ്ടി ഞാന്‍ സംസാരിക്കും.

കടപ്പാട്: ഹഫിങ്ടണ്‍ പോസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more