ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാനത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വോട്ട് ബാങ്ക് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നല്ല വിഭാഗം വോട്ടുകളും ആംആദ്മി പാര്‍ട്ടിക്കാണ് ലഭിച്ചത്. ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകളില്‍ കാര്യമായ കുറവ് സംഭവിച്ചില്ല.
കോണ്‍ഗ്രസ് വോട്ടുകള്‍ ഏതാണ്ട് മുഴുവനായും ആംആദ്മി പാര്‍ട്ടിയിലേക്ക് പോയതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായി 15 വര്‍ഷം അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒരേ സ്വഭാവം പുലര്‍ത്തുന്ന വോട്ടര്‍മാരില്‍ പ്രതീക്ഷ പുലര്‍ത്തുന്നതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ആംആദ്മി പാര്‍ട്ടിയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തന മികവ് കരസ്ഥമാക്കിയിട്ടുണ്ട് ആംആദ്മി പാര്‍ട്ടി. അത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് വന്ന വോട്ടുകള്‍ തിരികെ പോവില്ലെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണിക്കുന്ന വീര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ് കൂടുതല്‍ വോട്ടുകള്‍ നേടിയാല്‍ ആംആദ്മി പാര്‍ട്ടിയുടെ വിഹിതം കുറയുമെന്ന് ബി.ജെ.പിക്ക് അറിയാം.
2013 തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 70ല്‍ 28 സീറ്റുകളാണ് നേടിയത്. 29.49 ശതമാനം വോട്ടും നേടി. 2015ല്‍ 67 സീറ്റും 54.3 ശതമാനം വോട്ടുമാണ് നേടിയത്.
2013ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളും 24.55 ശതമാനം വോട്ടും നേടി. എന്നാല്‍ 2015ലേക്കെത്തിയപ്പോള്‍ അത് 9.8 ശതമാനം വോട്ടിലേക്കൊതുങ്ങുകയും സീറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല.