ന്യൂദല്‍ഹി: ബി.ജെ.പി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തേടുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം. ”വാര്‍ത്ത സത്യമാണെങ്കില്‍ ജയിലില്‍ അയക്കാന്‍ കഴിയുമെന്നും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ലെങ്കില്‍ ഞങ്ങള്‍ തരാമെന്നും” പോസ്റ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും നല്കിയ സംഭവത്തില്‍ വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ നൂറോളം കുട്ടികള്‍ പഠിക്കുന്ന സിയൂര്‍ പ്രൈമറി സ്കൂളില്‍ കുട്ടികള്‍ ഉച്ചയ്ക്ക് ചപ്പാത്തിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്ന വീഡിയോ കരളലിയിപ്പിക്കുന്നതായിരുന്നു. ആ വാര്‍ത്ത പുറത്തുവിട്ട ഹിന്ദി ദിനപത്രമായ ജന്‍സന്ദേശ് ടൈംസിലെ മാധ്യമപ്രര്‍ത്തകനായ പവന് ജയ്സ്വാളിനെതിരെ യു.പി സര്‍ക്കാര്‍ കേസെടുത്തിരുന്നു.
കോണ്‍ഗ്രസ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റില്‍ താമരയുടെ ചിത്രം തലകീഴായി ചിത്രീകരിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പോസ്റ്റില്‍ സാലറി ചോദിക്കരുതെന്നും 5% ജി.ഡി.പി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെയും മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ആക്രമണത്തെ പരിഹസിക്കുന്നതാണിത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അപകടത്തിലാണെന്നും മോദി സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് ഈ മെല്ലെപ്പോക്കിന് കാരണമെന്നും മന്മോഹന് സിങ് പറഞ്ഞിരുന്നു. ജി.ഡി.പിയുടെ അവസാന പാദ വളര്‍ച്ചാ നിരക്ക് 5 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത് സൂചിപ്പിക്കുന്നത് നമ്മള് സുദീര്‍ഘമായ മെല്ലെപ്പോക്കിലേക്കാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് 5 ശതമാനത്തിലും താഴെപോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താക്കൂര്‍ മറുപടിയും നല്‍കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മികച്ച അവസരമായതുകൊണ്ടുതന്നെ എല്ലാ ദിവസവും അറസ്റ്റ്, ഭീഷണി, പീഡനം എന്നിങ്ങനെ പുതിയ അനുഭവങ്ങള്‍ ഉണ്ടാവുമെന്നും പോസ്റ്റില്‍ പറയുന്നു. യോഗ്യതകളായി വീഡിയോ എടുക്കാന്‍ അറിയണമെന്നും എന്നാല്‍ അത് നിങ്ങള്‍ക്കെതിരായി തന്നെ ഞങ്ങള്‍ ഉപയോഗിക്കുമെന്നും പറയുന്നു.
നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ പവന് ജയ്സ്വാളിനെതിരെ കേസെടുത്ത പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും സര്‍ക്കാരിന്റെ നടപടിക്കെതിരെ അപലപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.