മഹാരാഷ്ട്ര സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം താഴെ തട്ടിലേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനാണ് ശിവസേന തീരുമാനം. എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും പിന്തുണയാല്‍ ഇവിടങ്ങളില്‍ ഭരണം സ്വന്തമാക്കാനാണ് ശിവസേന തീരുമാനം.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം തങ്ങളുടെ കൗണ്‍സിലര്‍മാരെ റാഞ്ചിയേക്കുമോ എന്ന ഭയവും ബി.ജെ.പിക്കുണ്ട്. ഇതിന്റെ ഒരു ഉദാഹരണമാണ് ഇപ്പോള്‍ നാസിക്കില്‍ നടക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ ബി.ജെ.പി ഭരിക്കുന്ന നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍ 22നാണ്. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം തങ്ങളുടെ കൗണ്‍സിലര്‍മാരെ സമീപിച്ചേക്കുമോ എന്ന ഭയത്താല്‍ കൗണ്‍സിലര്‍മാരെ സിന്ധുദുര്‍ഗ് ജില്ലയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ആകെയുള്ള 65 കൗണ്‍സിലര്‍മാരില്‍ 12 പേരൊഴികെ മറ്റെല്ലാവരെയുമാണ് നാസിക്കില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. റിസോര്‍ട്ടില്‍ പോവാതിരുന്ന 12 കൗണ്‍സിലര്‍മാരെ ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്.