| Tuesday, 4th February 2020, 11:42 am

'ഞാന്‍ നിങ്ങളെയും നിങ്ങളുടെ പ്രത്യയശാസ്ത്രത്തേയും കപട ഉറപ്പുകളേയും അവിശ്വസിക്കുന്നു'; ബി.ജെ.പിയുടേത് വഞ്ചനയുടെ സംഘടിത രാഷ്ട്രീയമെന്നും മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാറിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. വിശ്വസിച്ച് വോട്ട് ചെയ്ത വോട്ടര്‍മാരെ വഞ്ചിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മൊയ്ത്ര പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കവേ ആയിരുന്നു മൊയ്ത്രയുടെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കപ്പുറത്തേക്ക് പോകരുതെന്നും അവര്‍ പറഞ്ഞു. വഞ്ചനയുടെ സംഘടിത രാഷ്ട്രീയമാണ് ബി.ജെ.പി സര്‍ക്കാറിന്റേതെന്നും മൊയ്ത്ര കുറ്റപ്പെടുത്തി.

ആളുകള്‍ പൗരത്വ നിയമത്തിനും ജനസംഖ്യാപട്ടികയ്ക്കും പൗരത്വപട്ടികയ്ക്കുമെതിരെ തെരുവുകളിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് താഴ്മ ഇല്ലാ എന്നു പറയാന്‍ പ്രതിപക്ഷത്തിരിക്കുന്ന അംഗമെന്ന നിലയില്‍ എനിക്ക് അവകാശമുണ്ട്. അത് നിങ്ങള്‍ക്ക് ഒരിക്കലും ചോദ്യം ചെയ്യാന്‍ കഴിയില്ല”, മൊയ്ത്ര പറഞ്ഞു.

”ജനാധിപത്യത്തിന്റെ അധികാരത്തിനപ്പുറത്തേക്ക് കടക്കരുത്. ഇന്ന് ഞാനീ വഞ്ചനയെക്കുറിച്ച് സംസാരിക്കുന്നത് എനിക്കവേണ്ടി മാത്രമല്ല. 2014 ല്‍ നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്ത 31 ശതമാനത്തിലോ 2019 ല്‍ വോട്ട്‌ചെയ്ത 37 ശതമാനത്തിലോ ഞാന്‍ പെടില്ല. ഇത് എന്നെപ്പോലുള്ള ആളുകള്‍ക്ക വേണ്ടിയല്ല. ഞാന്‍ നിങ്ങളെയും നിങ്ങളുടെ പ്രത്യയശാസ്ത്രത്തേയും കപട ഉറപ്പുകളേയും അവിശ്വസിക്കുന്ന ഒരാളാണ്.
നിങ്ങള്‍ക്ക് വോട്ട്‌ചെയത ഓരോ മനുഷ്യനെയും നിങ്ങള്‍ വഞ്ചിക്കുകയാണ്”, അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more