| Saturday, 16th March 2019, 10:40 am

'പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബി.ജെ.പി മാറി'; ഗുജറാത്തിലെ വനിതാ നേതാവ് പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി ഗുജറാത്തിലെ വനിത ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു. ഗുജറാത്ത് ബി.ജെ.പിയിലെ വനിതാ നേതാവായ രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്. പോര്‍ബന്ദര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി.

പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബി.ജെ.പി മാറിയെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.

Also Read  പ്രതിപക്ഷത്ത് നിന്ന് വരുന്ന എല്ലാവരേയും ബി.ജെ.പിയിലേക്ക് എടുക്കണ്ടതില്ല; ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ഉദ്ധവ് താക്കറയുടെ ഉപദേശം

പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നതെന്നും രേഷ്മ പറഞ്ഞു.

അതേസമയം രാജസ്ഥാനിലെ മുതിര്‍ന്ന് ബി.ജെ.പി നേതാവ് വെറ്ററന്‍ ദേവി സിംഗ് ഭാട്ടിയെയും പാര്‍ട്ടി വിട്ടു. തന്റെ രാജി ബി.ജെ.പി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു.
DoolNews Video

We use cookies to give you the best possible experience. Learn more