ബി.ജെ.പി എം.പി വിത്തല്‍ റഡാഡിയ വൃദ്ധനെ ചവിട്ടി തള്ളിയിട്ടു; ദൃശ്യങ്ങള്‍ പുറത്ത്
Daily News
ബി.ജെ.പി എം.പി വിത്തല്‍ റഡാഡിയ വൃദ്ധനെ ചവിട്ടി തള്ളിയിട്ടു; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th March 2016, 3:08 pm

vithal-radadiya

ഗാന്ധിനഗര്‍:  ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള ബി.ജെ.പി എം.പി വിത്തല്‍ റഡാഡിയ പൊതു വേദിയില്‍ വൃദ്ധനെ ചവിട്ടി തള്ളിയിട്ടത് വിവാദമാവുന്നു. രാജ്‌കോട്ട് ജില്ലയിലെ ജംകാദോര്‍ണയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു മതചടങ്ങിനിടെയാണ് സംഭവം. റഡാഡിയ നിലത്തിരിക്കുന്ന വൃദ്ധനെ ചവിട്ടി തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയാതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

2012ല്‍ ടോള്‍ ബൂത്ത് ജീവനക്കാരനു നേരെ തോക്ക് ചൂണ്ടിയും റഡാഡിയ വിവാദ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വോട്ടു ചെയ്യാന്‍ ഐ.ഡി കാര്‍ഡ് ചോദിച്ചപ്പോഴാണ് റഡാഡിയ തോക്കു ചൂണ്ടിയത്.