ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത. തിങ്കളാഴ്ച വൈകീട്ട് ഭോപാലില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാനെ നേതാവായി തെരഞ്ഞെടുക്കും.
വൈകുന്നേരം ആറുമണിക്കാണ് നിയമസഭാകക്ഷി യോഗം നടക്കുക.
കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും ചീഫ് വിപ്പ് നരോത്തം മിശ്രയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെഹ്കിലും മുന്‍ മുഖ്യമന്ത്രികൂടിയായ ശിവരാജ് സിംഗ് ചൗഹാനെ തെരഞ്ഞെടുക്കാനാണ് സാധ്യത.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്തതും പെട്ടെന്നുള്ള അധികാരമേല്‍ക്കുന്നതിന് കാരണമാവും.
യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ കാണുമെന്നാണ് സൂചന. തുടര്‍ന്ന് രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് 15 മാസം നിലനിന്ന കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടിയുണ്ടാവുന്നത്. 22 കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യയെ പിന്തുണച്ച് 22 എം.എല്‍.എമാര്‍ രാജിവെച്ചതും കമല്‍ നാഥ് സര്‍ക്കാരിന് തിരിച്ചടിയായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം കമല്‍നാഥുമായി ചര്‍ച്ചചെയ്തിരുന്നു എന്ന അഭ്യൂഹങ്ങളുയരുന്നതിനിടെ മധ്യപ്രദേശില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.
16 വിമത എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പിക്കുകയായിരുന്നു കമല്‍നാഥ്. അതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്.
അതിനിടെ 22 നേതാക്കളും ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.