| Thursday, 19th January 2017, 5:07 pm

നിബന്ധനകളോടെ വിലാപയാത്രയ്ക്ക് പൊലീസ് അനുമതി: കലോത്സവ വേദിയ്ക്ക് മുന്നിലൂടെ അഞ്ച് വാഹനങ്ങള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍:  സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കു മുന്നിലൂടെയുള്ള വിലാപയാത്രയ്ക്ക് നിബന്ധനകളോടെ പൊലീസ് അനുമതി. കലോത്സവ വേദി പിന്നിടുന്നത് വരെ അഞ്ച് വാഹനങ്ങളുടെ മാത്രം അകമ്പടിയോടെ വാഹനം അണ്ടല്ലൂരിലേക്ക് കൊണ്ടു പോകാനാണ് ബി.ജെ.പിക്ക് പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്.


Also read ശബരിമല സന്ദര്‍ശനത്തിനു തൃപ്തി ദേശായി കേരളത്തിലെത്തിയെന്നു വിവരം: പൊലീസ് ജാഗ്രതയില്‍


പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ പാടില്ല. കലോത്സവ വേദി പിന്നിടുന്നത് വരെ അനൗണ്‍സ്‌മെന്റ് വാഹനം ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ ബി.ജെ.പി അംഗീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അനുമതി നല്‍കിയത്. സംഘര്‍ഷം ഉണ്ടാകില്ലെന്നും ബി.ജെ.പി നേതാക്കാള്‍ ഉറപ്പു നല്‍കിയിരുന്നു.

കളക്ടര്‍ വിളിച്ച സമവായ ചര്‍ച്ചയിലാണ് ബി.ജെ.പി നിലാപാടില്‍ അയവു വരത്തിയത്. കണ്ണൂര്‍ എസ്.പി അനാവശ്യ പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ കണ്ണൂര്‍  പഴയബസ് സ്റ്റാറ്റിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം കലോത്സവ വേദിയ്ക്ക് മുന്നിലൂടെ തന്നെ തിരിച്ചു കൊണ്ടുപോകുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകര്‍ രാവിലെ നടത്തിയ പ്രകടനം കലോല്‍സവവേദിയായ ജവഹര്‍ സ്റ്റഡിയത്തിന് സമീപം പൊലീസ് തടഞ്ഞിരുന്നു. പ്രകടനക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more