| Thursday, 18th October 2018, 11:36 am

നിലയ്ക്കലില്‍ സംഘര്‍ഷത്തിന് ബി.ജെ.പി ശ്രമം; നിരോധാനാജ്ഞ ലംഘിക്കുമെന്ന് ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: സംഘര്‍ഷത്തെത്തുടര്‍ന്ന് നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ശബരിമലയിലെ 41 ദിവസത്തെ വ്രതത്തെ മുന്‍നിര്‍ത്തി 41 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധാനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

അല്‍പ്പസമയത്തിനുള്ളില്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തും. ശബരിമലയിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് ചീത്തവിളി; നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് നീട്ടി

അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധാനാജ്ഞ വെള്ളിയാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നിരോധാനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കളക്ടര്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസികള്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more