| Thursday, 19th July 2018, 10:04 am

അവിശ്വാസപ്രമേയം; എം.പിമാര്‍ക്ക് വിപ്പ് നല്‍കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വെള്ളിയാഴ്ച പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം ലോകസഭാ ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി ബി.ജെ.പി. അവിശ്വാസപ്രമേയത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് എന്‍.ഡി.എ ക്യാംപ്.

ബി.ജെ.പിയുമായി സഖ്യത്തിലുള്ള ശിവസേന, അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, ജെ.ഡി.യു എന്നിവര്‍ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.

ALSO READ: വിവേകാനന്ദസ്വാമികള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ ആക്രമിക്കപ്പെടും; സന്ദീപാനന്ദഗിരി

” അവിശ്വാസപ്രമേയത്തെ എന്‍.ഡി.എ ഒറ്റക്കെട്ടായി നേരിടും. എന്‍.ഡി.എയ്ക്ക് പുറത്തുള്ള കക്ഷികള്‍പ്പോലും നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും.”- അനന്ത് കുമാര്‍ പറഞ്ഞു.

നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. വെള്ളിയാഴ്ചയിലെ അവിശ്വാസ പ്രമേയത്തില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സോണിയ.

ALSO READ: ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല

” ആരു പറഞ്ഞു ഞങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണയില്ലെന്ന്.? വെള്ളിയാഴ്ചയിലെ അവിശ്വാസപ്രമേയത്തില്‍ ശുഭ പ്രതീക്ഷയാണുള്ളത്.”

ടി.ഡി.പി സമര്‍പ്പിച്ച അവിശ്വാസപ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ചയായിരിക്കും പ്രമേയത്തിന്‍ മേല്‍ ചര്‍ച്ച നടക്കുക. അതിനുശേഷം വോട്ടെടുപ്പും നടക്കും.

We use cookies to give you the best possible experience. Learn more