| Friday, 20th August 2021, 4:20 pm

കുതിരയുടെ ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ച് ബി.ജെ.പി; പരാതി നല്‍കി മനേക ഗാന്ധിയുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയില്‍ കുതിരക്ക് പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു. സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധിയുടെ സംഘടനയായ പി.എഫ്.എ പൊലീസില്‍ പരാതി നല്‍കി.

മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാര്‍ട്ടി പതാകയ്‌ക്കൊപ്പം ചിഹ്നമായ താമരയും ബി.ജെ.പിയുടെ പേരും കുതിരയുടെ മേല്‍ വരച്ചിട്ടുണ്ട്. കഴുത്തില്‍ ബി.ജെ.പി എന്ന് പ്രിന്റ് ചെയ്ത സ്‌കാര്‍ഫും കെട്ടിയിട്ടുണ്ട്.

സംഭവത്തില്‍ പി.എഫ്.എ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് ജന്‍ ആശീര്‍വാദ യാത്ര ബി.ജെ.പി സംഘടിപ്പിക്കുന്നത്. 22 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Flag Painted On Horse At Yatra, Maneka Gandhi’s NGO Files Complaint

Latest Stories

We use cookies to give you the best possible experience. Learn more