അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ഓഫീസ് കൈയേറി ബി.ജെ.പി പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി.
യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ ബിശ്വാസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
“നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തോളൂ, ഒരുദിവസം ബി.ജെ.പി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കപ്പെടും,ഇത് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാക്കാണ്”. പൂജ ബിശ്വാസ് ട്വീറ്റ് ചെയ്തു.
Kamalpur Congress Office now forcefully being occupied by BJP in Tripura. Whatever you want to do you keep doing. One day bjp will be erased from our state. That’s a promise of an youth congress cadre. pic.twitter.com/5341J61cdv
— Pujan Biswas (@pujanbiswaspyc) March 5, 2018
നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ബി.ജെ.പി ആക്രമണത്തെത്തുടര്‍ന്ന് രണ്ട് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Related News:‘പ്രതിമ തകര്‍ക്കാനല്ല നിങ്ങളെ അധികാരത്തിലേറ്റിയത്’; ബി.ജെ.പി അക്രമങ്ങളെ പ്രതിരോധിക്കുമെന്ന് മമത ബാനര്‍ജി
മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം ആക്രമണങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.