| Thursday, 6th November 2014, 3:59 pm

ബി.ജെ.പി പ്രവര്‍ത്തകരുടെ മാലിന്യം വിതറി വൃത്തിയാക്കല്‍ നാടകത്തിന്റെ ഫോട്ടോകള്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റോഡ് വൃത്തിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് റോഡ് വൃത്തിയാക്കുന്നതിന് വേണ്ടി ഒരാള്‍ ചവറു കൊണ്ടിടുന്നതും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ വന്ന് അത് വൃത്തിയാക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിര്‍ പ്രചരിക്കുന്നത്.

ചിത്രങ്ങള്‍ ഇങ്ങനെ

 ചിത്രം 1

ഒരു ജീവനക്കാരന്‍ മാലിന്യം കൊണ്ടുവന്ന് റോഡില്‍ നിക്ഷേപിക്കുന്നു.

ചിത്രം 2

ആ ജീവനക്കാരന്‍ കൈകൊണ്ട് അത് ചുറ്റുപാടും വിതറാന്‍ ശ്രമിക്കുന്നു.

ചിത്രം 3

അതേ ജീവനക്കാരന്‍ മാലിന്യങ്ങള്‍ റോഡിലേക്ക് വ്യാപിപ്പിക്കുന്നു.

ചിത്രം 4

ബി.ജെ.പി പ്രവര്‍ത്തകര്‍ ചൂലുപയോഗിച്ച് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നു.

ഇലക്ഷന്‍ പ്രചാരണത്തിനായും പിന്നീട് ഇങ്ങോട്ടും മോദി കൃത്രിമമായുണ്ടാക്കിയ ഫോട്ടോകള്‍ ഉപയോഗിച്ചതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വികസന പദ്ധതികള്‍ എന്ന് പറഞ്ഞ് സ്വന്തം പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

ഗുജറാത്തിലെ വികസന പദ്ധതികള്‍ എന്ന് പറഞ്ഞ് വിദേശ രാജ്യങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെയും റോഡുകളുടെയും ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സെറ്റുകളില്‍ ഇട്ടതും ഒബാമ പോലും തന്റെ ആരാധകനാണെന്ന് പറഞ്ഞ് ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോകള്‍ നിരത്തിയതുമെല്ലാം കള്ളമാണെന്ന് കണ്ടെത്തുകയും ഇതിന്റെ പേരില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

യു.പി.എ സര്‍ക്കാറിന്റെ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം യാതൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വരുന്നതിനിടെയാണ് വീണ്ടും ഇത്തരം ഫോട്ടോകള്‍ വൈറലാകുന്നത്.

മോദി ഇലക്ഷന്‍ പ്രചരണത്തിനായും പിന്നീട് ഇങ്ങോട്ടും ഉപയോഗിച്ച് 10 ചിത്രങ്ങള്‍ ബി.ജെ.പിയുടെ 10 നുണ പ്രചരണ ചിത്രങ്ങള്‍”എന്ന പേരില്‍ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more