ബെംഗളൂരു: കര്‍ണാടകയിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി ബി.ജെ.പി നേതൃത്വം. മന്ത്രിസഭ രൂപീകരിക്കാന്‍ ജെ.ഡി.എസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം അവതരിപ്പിക്കാന്‍ രാജിവെക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകീട്ട് നാല് മണിക്ക് ഗവര്‍ണറെ കാണും.
Dont Miss ‘കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം’; ജെ.ഡി.എസ്സുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ് : ഗവര്‍ണറെ കണ്ടേക്കും
ജെ.ഡി.എസിനുള്ള പിന്തുണ ഗവര്‍ണറെ അറിയിക്കും. മന്ത്രിമാരടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. എന്ത് വിലകൊടുത്തും ബി.ജെ.പി ഇതര സര്‍ക്കാര്‍ കര്‍ണാടകത്തിലുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്.
ജെ.ഡി.എസിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു കഴിഞ്ഞു. മന്ത്രിമാരെ അടക്കം ജെ.ഡി.എസിന് തീരുമാനിക്കാം. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ജെ.ഡി.എസ് രംഗത്തെത്തി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ് നേതൃത്വം അറിയിച്ചു.
ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 104 സീറ്റില്‍ ബി.ജെ.പി ഒതുങ്ങുമെന്നാണ് അറിയുന്നത്. 113 എന്ന മാന്ത്രികസഖ്യ കടന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.