ഡെറാഡൂണ്‍: പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ഉത്തരാഖണ്ഡില്‍ നാല്‍പതോളം നേതാക്കളെ ബി.ജെ.പി പുറത്താക്കി. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയതിനാണ് പുറത്താക്കല്‍ നടപടി.
ജില്ലാ തലത്തില്‍ സംഘടിപ്പിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ടാണ് നടപടിയെടുത്തതെന്ന് ജനറല്‍ സെക്രട്ടറി രാജേന്ദ്ര ഭണ്ഡാരി പറഞ്ഞു.
Bharatiya Janata Party Uttarakhand has expelled 40 members from the party ‘for indulging in anti-party activities.’ pic.twitter.com/NPwFT4iY2u
— ANI (@ANI) September 29, 2019
;
പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയെന്നും ഉടന്‍ തന്നെ പുറത്താക്കല്‍ നടപടികളുണ്ടാവുമെന്നും ഭണ്ഡാരി പറഞ്ഞു.മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് പദവികളിലുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടത്.