പാര്‍ട്ടി ഓഫീസ് പണിയാന്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ബി.ജെ.പി; ആരോപണവുമായി കോണ്‍ഗ്രസ്
India
പാര്‍ട്ടി ഓഫീസ് പണിയാന്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ബി.ജെ.പി; ആരോപണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2017, 10:18 am

മധുര: പാര്‍ട്ടി ഓഫീസ് പണിയാനായി ബി.ജെ.പി സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കോണ്‍ഗ്രസിന്റെ ആരോപണം. യു.പിയിലെ മധുരയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ബി.ജെ.പി സ്വന്തം പാര്‍ട്ടിക്കായി കെട്ടിടം നിര്‍മിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

തുടര്‍ന്ന് പ്രതിഷേധവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മധുരയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റേത് വെറും ആരോപണം മാത്രമാണെന്നും പാര്‍ട്ടി ഓഫീസിനായി കെട്ടിടം കയ്യേറിയിട്ടില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.


Dont Miss കേരളത്തിന് മോദി നല്‍കിയ ഓണസമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവി: അഡ്വ. ജയശങ്കര്‍


യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡിനും ഭൂമികയ്യേറ്റത്തിനെതിരായ സ്‌ക്വാഡുകള്‍ക്കും നേതൃത്വം കൊടുത്തു. എന്നാല്‍ ബി.ജെ.പിക്കാര്‍ ഭൂമി കയ്യേറുക മാത്രമായിരുന്നില്ല. അവിടെ പാര്‍ട്ടി ഓഫീസ് കെട്ടിപ്പടുക്കുകയുമായിരുന്നു-യു.പിയില കോണ്‍ഗ്രസ് നേതാവായ പ്രതീപ് മധുര്‍ പറഞ്ഞു.

വൃന്ദാവനില്‍ നടന്ന ആര്‍.എസ്.എസിന്റെ ത്രിദിന മീറ്റിങ്ങിന് ശേഷമാണ് ഭൂമികയ്യേറ്റം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുനിസിപ്പല്‍ ബോര്‍ഡിലും ജില്ലാ മജിസ്‌ട്രേറ്റിനും തങ്ങള്‍ പരാതി നല്‍കിയ ശേഷം കെട്ടിടനിര്‍മാണം ഒരുമാസമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അത് വീണ്ടും ആരംഭിക്കുകയുണ്ടായി- അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ നിയമവിരുദ്ധ നിര്‍മാണത്തിനെതിരെ സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിക്കഴിഞ്ഞു. ബി.ജെ.പിക്കെതിരെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി.

എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി തങ്ങളുടെ കൈവശമുള്ള ഭൂമിയാണ് ഇതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ബി.ജെ.പി ജില്ലാ യൂണിറ്റ് പ്രസിഡന്റ് തേജ് വീര്‍ സിങ് പറഞ്ഞു.