കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ പോരും വര്‍ധിച്ച് വരികയാണ്. ഇപ്പോള്‍ മമതയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളിലെ ബി.ജെ.പി നേതൃത്വം.
വോട്ട് ഫോര്‍ ദീദി (ദീദിക്ക് വോട്ട് ചെയ്യൂ) എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയാണ് ബി.ജെ.പിയുടെ ‘മോദി ദാദാ’ പ്രചാരണ തന്ത്രം.
#NewProfilePic pic.twitter.com/7iiMtaPASA
— Tajinder Pal Singh Bagga (@TajinderBagga) March 8, 2021
മോദിയുടെ ചിത്രത്തിനൊപ്പം ‘മോദിക്ക് വോട്ട് ചെയ്യൂ’ എന്ന തരത്തിലാണ് പോസ്റ്റര്‍ പ്രചാരണം സംഘടിപ്പിക്കുന്നത്. ബി.ജെ.പി വക്താവ് തജീന്ദര്‍ പാല്‍ സിംഗ് അടക്കമുള്ളവരാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയും മമതയും പരസ്പരം പോരടിക്കുന്നതിനിടെയാണ് പുതിയ പോസ്റ്റര്‍ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോദി നടത്തിയ റാലിയില്‍ മമതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയെ പരിഹസിച്ച് മമതയും രംഗത്തെത്തി. ഇന്ത്യയുടെ പേര് അടുത്ത് തന്നെ മോദിയെന്നാക്കി മാറ്റുമെന്നാണ് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP election campaign to counter Trinamool Congress