കയ്യാങ്കളി, വിമത നീക്കം; എറണാകുളം ബി.ജെ.പിയില്‍ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ പദവികളില്‍ നിന്ന് നീക്കി
Kerala News
കയ്യാങ്കളി, വിമത നീക്കം; എറണാകുളം ബി.ജെ.പിയില്‍ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി; 34 പേരെ പദവികളില്‍ നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th January 2021, 7:40 am

കൊച്ചി: പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നപടിയുമായി എറണാകുളം ബി.ജെ.പി ജില്ലാ കോര്‍ കമ്മിറ്റി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത നീക്കം നടത്തിയവര്‍ക്കെതിരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെയുമാണ് നടപടി എടുത്തരിക്കുന്നത്.

15 പേരെ പുറത്താക്കുകയും 34 പേരെ നേതൃ പദവികളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പറവൂര്‍, തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുമാണ് 15 പേരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ഏഴു മണ്ഡലങ്ങളില്‍ നിന്നുമായി 34 പേരെ നേതൃപദവികളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

കോതമംഗലം, പിറവം, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണ് നേതൃപദവിയിലുള്ളവര്‍ക്കെതിരെ നടപടി എടുത്തത്.

കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെുപ്പ് ഫലം വിലയിരുത്താനായി പിറവം നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും അച്ചടക്ക നടപടി എടുത്തിട്ടുണ്ട്.

സംസ്ഥാന ബി.ജെ.പിയില്‍ ഇത്രയധികം പേര്‍ക്കെതിരെ ഒരുമിച്ച് അച്ചടക്ക നടപടി എടുക്കുന്നത് ആദ്യമായാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP district committee dismissed 15 and removed 34 from leading positions over rebel works against party