ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ ബി.ജെ.പി സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നാല് മണ്ഡലങ്ങളില്‍ നടന്ന ഉതെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, തങ്ങളുടെ രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്താനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നുന്നില്ല.
തെരഞ്ഞെടുപ്പിലെ കന്നത്ത തോല്‍വി പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ഉന്നതാധികാര യോഗം വിളിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് ബംഗാളില്‍ സമ്പൂര്‍ണ മാറ്റത്തിന് വഴിയൊരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറുമാറ്റം, പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൈകാര്യം ചെയ്യല്‍ എന്നിവയായിരിക്കും പുനഃസംഘടനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന കാര്യങ്ങള്‍.
” നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറുമാറ്റം, പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൈകാര്യം ചെയ്യല്‍ എന്നീ മൂന്ന് ഘടകങ്ങളിലാണ് പുനഃസംഘടനയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ചില ജില്ലാ പ്രസിഡന്റുമാര്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കും. കൊല്‍ക്കത്ത നോര്‍ത്ത്, മാള്‍ഡ, ബര്‍ദ്വാന്‍ എന്നിവയുള്‍പ്പെടെ ആറ്-ഏഴ് ജില്ലാ പ്രസിഡന്റുമാരും മാറ്റപ്പെടാനിടയുണ്ട്, ”ബംഗാളിലെ ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.