| Thursday, 28th October 2021, 9:33 am

ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തതുപോലെയാണ് ബി.ജെ.പി ഇന്ത്യയെ തകര്‍ക്കുന്നത്: ദിഗ് വിജയ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ്.

ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തില്ലാതാക്കിയത് പോലെയാണ് ബി.ജെ.പി ഇന്ത്യയെ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമെത്തിയപ്പോള്‍ ഹിന്ദു മതം അപകടത്തിലാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാനുള്ള തന്ത്രമാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം പറഞ്ഞു.

” തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എത്തി. ഇപ്പോള്‍ ബി.ജെ.പിയിലെ എല്ലാവരും പറയും ഹിന്ദുമതം അപകടത്തിലാണ്. അതിനെ രക്ഷിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന്.

ഹിറ്റ്ലര്‍ ചെയ്തത് തന്നെയാണ് ബി.ജെ.പിയും ചെയ്യുന്നത്. ഹിറ്റ്ലര്‍ ജര്‍മ്മനിയെ നശിപ്പിച്ചതുപോലെ ബി.ജെ.പി ഇന്ത്യയെ നശിപ്പിക്കുകയാണ്,” സിംഗ് പറഞ്ഞു.

മധ്യപ്രദേശിലെ പൃഥ്വിപൂര്‍, റായ്ഗാവ് (എസ്.സി), ജോബത്ത് (എസ്.ടി) എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ് വിജയ സിംഗിന്റെ ആരോപണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം നവംബര്‍ 2നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും ഉണ്ടാവുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP Destroying India Like Hitler Destroyed Germany, Alleges Congress Leader

We use cookies to give you the best possible experience. Learn more