|

ജസ്വന്ത് സിങിന് ബാര്‍മര്‍ സീറ്റ് നിഷേധിച്ചു, പകരം കേണല്‍ സോന റാം ചൗധരി മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ ആവശ്യം തള്ളികളഞ്ഞ് ഇത്തവണ രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റില്‍  കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ റിട്ട. കേണല്‍ സോന റാം ചൗധരി മത്സരിക്കും.

ജന്മനാടായ ബാര്‍മറില്‍നിന്ന് മത്സരിക്കണമെന്ന് ജസ്വന്ത് സിങ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ അവസാന മത്സരമാവും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ബാര്‍മറില്‍ കേണല്‍ ചൗധരിയെ മത്സരിപ്പിക്കാനായിരുന്നു താല്‍പര്യം.

ബാര്‍മര്‍ മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ട് ജാട്ട് സമുദായത്തിന്റേതാണെന്നും ജാട്ട് സമുദായ അംഗമായ കേണല്‍ ചൗധരിയിലൂടെ ഈ വോട്ടുകള്‍ നേടാമെന്നുമാണ് വസുന്ധര രാജെ പാര്‍ട്ടിയെ അറിയിച്ചത്.

നേരത്തെ കോണ്‍ഗ്രസ് സീറ്റില്‍ ബാര്‍മറില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള കേണല്‍ നിലവില്‍ നിയമസഭാംഗമാണ്.

76കാരനായ തന്റെ അവസാനത്തെ പൊതു തിരഞ്ഞെടുപ്പ് മത്സരമാണിതെന്ന് പറഞ്ഞ ജസ്വന്ത് തന്റെ ജന്മനാടായ ബാമറില്‍ നിന്ന മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബാമറില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories