സാമ്‌ന തെരഞ്ഞെടുപ്പ് ലംഘനം കാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ നടപടി. പത്രത്തിന്റെ എഡിറ്റോറിയല്‍ പരിശോധിക്കണമെന്നും പത്രം നടത്തിപ്പിന്റെ പണം തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ഇവ പെയ്ഡ് ആര്‍ട്ടിക്ക്ള്‍സാണെന്നും ബി.ജെ.പി പറയുന്നു.
മുംബൈ: മുംബൈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശിവസേനയുടെ മുഖപത്രമായ “സാമ്‌ന” മൂന്നു ദിവസത്തേക്ക് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 16, 20, 21 തിയ്യതികളില്‍ പത്രത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ശ്വേത ശാലിനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്.
ബി.ജെ.പിയും ശിവസേനയും നേരിട്ട് ഏറ്റമുട്ടുന്ന 10 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 254 ജില്ലാ പഞ്ചായത്തുകളിലേക്കും 16, 21 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read more: കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ തീവ്രവാദികളുടെ സഹായികള്‍: കരസേന മേധാവി ബിപിന്‍ റാവത്
സാമ്‌ന തെരഞ്ഞെടുപ്പ് ലംഘനം കാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ നടപടി. പത്രത്തിന്റെ എഡിറ്റോറിയല്‍ പരിശോധിക്കണമെന്നും പത്രം നടത്തിപ്പിന്റെ പണം തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം ഇവ പെയ്ഡ് ആര്‍ട്ടിക്ക്ള്‍സാണെന്നും ബി.ജെ.പി പറയുന്നു.
അതേ സമയം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടെന്ന് ശിവസേനപ്രതികരിച്ചു. നേരത്തെ ഒരു ഇംഗ്ലീഷ് ചാനലിനെതിരെയാണെങ്കില്‍ ഇപ്പോള്‍ സാമ്‌നയ്‌ക്കെതിരെയാണെന്നും അടിയന്തരാവസ്ഥയെ എതിര്‍ത്ത ബി.ജെ.പി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും ശിവേസന പറഞ്ഞു.
മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ശിവസേനയും മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് അകന്നത്.