| Thursday, 8th December 2016, 8:54 am

മമത ബാനര്‍ജിയെ നേരിടാന്‍ ബംഗാളിന് 250 കോടി അനുവദിക്കണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവുമധികം പ്രതികരിച്ച രാജ്യത്തെ മുഖ്യമന്ത്രിമാരിലൊരാളാണ് മമതാ ബാനര്‍ജി. വിഷയത്തില്‍ സി.പി.ഐ.എമ്മുമായി വരെ സഹകരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞിരുന്നു.


കൊല്‍ക്കത്ത:  നോട്ടുനിരോധനത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരിടാന്‍ സംസ്ഥാനത്തിന് 250 കോടി രൂപ അനുവദിക്കണമെന്ന് ബംഗാള്‍ ബി.ജെ.പി ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ്. 500 രൂപ നോട്ടുകളായാണ് ഘോഷ് പണം ആവശ്യപ്പെട്ടത്.

നോട്ടുനിരോധനത്തില്‍ ബംഗാളില്‍ മമതാ ബാനര്‍ജി ബി.ജെ.പിക്കെതിരെ ജനങ്ങളെ തിരിച്ചു വിടുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. മമതയെ പ്രതിരോധിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് ഘോഷ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിരിക്കുകയാണ് ബി.ജെ.പി.

നോട്ടു നിരോധന വിഷയത്തെ മമതാ ബാനര്‍ജി രാഷ്ട്രീയവത്കരിക്കുകയാണെന്നും ഘോഷ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവുമധികം പ്രതികരിച്ച രാജ്യത്തെ മുഖ്യമന്ത്രിമാരിലൊരാളാണ് മമതാ ബാനര്‍ജി. വിഷയത്തില്‍ സി.പി.ഐ.എമ്മുമായി വരെ സഹകരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞിരുന്നു.

സര്‍ക്കാര്‍ തീരുമാനം പുറത്തു വിടുന്നതിന് മുമ്പ് ബംഗാളില്‍ ബി.ജെ.പി വിവിധയിടങ്ങളില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും പാര്‍ട്ടി അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ചെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more