കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍
national news
കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 1:09 pm

ന്യൂദല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍. ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.

കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സി.പി.ഐ.എം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ സമാനമായ ആവശ്യവുമായി ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും രംഗത്തെത്തിയിരുന്നു

ALSO READ: ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നം; സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സംഘര്‍ഷമഴിച്ചുവിട്ടിരുന്നു. ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു.

ഇതിന് പിന്നാലെ ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമം ഉടലെടുത്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെയാണ് അക്രമം നടത്തിയത്.

പൊലീസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്റെ മറവില്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വസ്തുതകളെ മറച്ചുവെച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കുന്നത്.

WATCH THIS VIDEO: