ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഞാനൊരു ദേശസ്‌നേഹഗാനം ചൊല്ലിക്കൊടുത്തെന്നും അതോടെ അവര്‍ എത്രനേരം വേണമെങ്കിലും ക്യൂ നില്‍ക്കാമെന്നും പറഞ്ഞെന്നും പറഞ്ഞാണ് ബി.ജെ.പി എം.പിയും അനുയായികളും സാധാരണക്കാരെ പരിഹസിക്കുന്നത്.
ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ ക്യൂനില്‍ക്കേണ്ടി വരുന്ന സാധാരണക്കാരെ ബി.ജെ.പി എം.പി പരിഹസിക്കുന്ന വീഡിയോ പുറത്ത്.
ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഞാനൊരു ദേശസ്‌നേഹഗാനം ചൊല്ലിക്കൊടുത്തെന്നും അതോടെ അവര്‍ എത്രനേരം വേണമെങ്കിലും ക്യൂ നില്‍ക്കാമെന്നും പറഞ്ഞെന്നും പറഞ്ഞാണ് ബി.ജെ.പി എം.പിയും അനുയായികളും സാധാരണക്കാരെ പരിഹസിക്കുന്നത്.
ബഹുജന്‍ ബി.എസ്.പിയുടെ നിയന്ത്രണത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പ്രസ്തുത വീഡിയോ ക്ലിപ്പ് ട്വീറ്റു ചെയ്തത്. ഒരു മേശയ്ക്കു ചുറ്റും തിവാരിയും ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദിയും ഉള്‍പ്പെടെയുള്ള കുറച്ചുപ്രവര്‍ത്തകര്‍ ഇരിക്കുന്നു. ചുറ്റുംകൂടിയവരോടായി തിവാരി ക്യൂവില്‍ നില്‍ക്കുന്നവരെ എങ്ങനെയാണ് താന്‍ അനുനയിപ്പിച്ചതെന്ന് വിശദീകരിക്കുകയും തുടര്‍ന്ന് എല്ലാവരും ചിരിക്കുകയും ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
“ഞാന്‍ പറഞ്ഞു ദേശസ്‌നേഹം തെളിയിക്കാനുള്ള അവസരമാണെന്ന്. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു ഞങ്ങള്‍ 30 വരെ ക്യൂനില്‍ക്കുമെന്ന്” പരിഹാസ സ്വരത്തില്‍ തിവാരി ഇതു പറഞ്ഞപ്പോള്‍ മറ്റുളളവരെല്ലാം ചിരിക്കാന്‍ തുടങ്ങി.
നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500രൂപ 1000രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സാധാരണക്കാരാണ് ഈ തീരുമാനം കാരണം ഏറ്റവുമധികം ബുദ്ധിമുട്ടിയത്. നിത്യച്ചിലവുകള്‍ക്കും പോലും പണം ഇല്ലാത്ത അവസ്ഥയില്‍ രണ്ടു മൂന്നും ദിവസം ക്യൂ നിന്നശേഷമാണ് പലര്‍ക്കും പണം ലഭിച്ചത്. ഈ ജനങ്ങളെയാണ് ബി.ജെ.പി എം.പിയുള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചു ചിരിക്കുന്നത്.