ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന ബി.ജെ.പിയുടെ ചോദ്യത്തിന് മറുപടിയെന്നോണം പിഡി എന്ന നായ്ക്കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരിഹാസം ബി.ജെ.പിക്ക് കൊണ്ടു. തങ്ങളുടെ ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ രാഹുലിനെതിരെ പടയൊരുക്കവുമായി ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ടീം തന്നെ രംഗത്തെത്തി.
Pidi लाओ, Congress बचाओ.. pic.twitter.com/A677QSIvah
— Amit Malviya (@malviyamit) October 29, 2017
“”പിഡിമാന്‍ ദ സ്റ്റോറി ഓഫ് എ ഡോക് ഹു ഈസ് സ്മാട്ടര്‍ ദാന്‍ ഹിസ് മാസ്റ്റര്‍ “”എന്ന തലക്കെട്ടില്‍ നായയെ മുന്നിലിരുത്തി സെക്കിള്‍ ചവിട്ടുന്ന രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ ടീം. ബി.ജെ.പിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇന്‍ ചാര്‍ജ്ജായ അമിത് മാളവ്യയാണ് രാഹുലിനെ പരിഹസിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. പിഡി ലാവോ കോണ്‍ഗ്രസ് ബച്ചാവോ എന്നുപറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്.
രാഹുല്‍ഗാന്ധിക്ക് വേണ്ടി ആരാണ് ട്വീറ്റിടുന്നതെന്ന ബി.ജെ.പിയുടെ ചോദ്യത്തെ പരിഹസിച്ചായിരുന്നു രാഹുല്‍ പിഡി എന്ന് പേരുള്ള ഒരു നായ്ക്കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Ppl been asking who tweets for this guy..I”m coming clean..it”s me..Pidi..I”m way ? than him. Look what I can do with a tweet..oops..treat! pic.twitter.com/fkQwye94a5
— Office of RG (@OfficeOfRG) October 29, 2017
“ആളുകള്‍ ചോദിക്കാറുണ്ട് ആരാണ് ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നതെന്ന്” എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടു നേരെ നില്‍ക്കാന്‍ പറയുമ്പോള്‍ പിഡി നേരെ നില്‍ക്കുന്നതും നമസ്‌തേ പറയുകയും മൂക്കിനു മുകളില്‍ വെച്ച ഭക്ഷണം ഞൊടിയിടയില്‍ വായിലാക്കുന്നതുമായിരുന്നു വീഡിയോ.
ഞാന്‍ എങ്ങനെയാണ് ട്വീറ്റിനെ അല്ല ട്രീറ്റിനെ കൈകാര്യം ചെയ്യുന്നതെന്നു നോക്കൂ എന്നു പറഞ്ഞാണ് ട്വീറ്റിലെ കുറിപ്പ് അവസാനിക്കുന്നത്. രാഹുലിന്റെ ട്വീറ്റിന് വലിയ സ്വീകാര്യതയായിരുന്നു ട്വിറ്ററില്‍ ലഭിച്ചത്. ട്വിറ്ററില്‍ ട്വീറ്റ് ട്രെന്‍ഡാവുകയും ചെയ്തു. ബി.ജെ.പിക്ക് ഇതിനേക്കാള്‍ നല്ല മറുപടി നല്‍കാനില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റിനെ ആളുകള്‍ പിന്തുണച്ചത്.
ഇതിന് പിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി ആസ്സാം മന്ത്രി ഹിമാനന്ദ ബിസ് വ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചകള്‍ തങ്ങള്‍ നടന്നകൊണ്ടിരിക്കുമ്പോള്‍ ഗാന്ധികുടുംബത്തിലെ ഇളമുറക്കാരന്‍ നായ്ക്കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുയാണെന്നായിരുന്നു ട്വീറ്റ്.