തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായി സി.പി.ഐ.എം നടത്തുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിജയകുമാരിയാണ് സമരത്തില്‍ പങ്കെടുത്തത്.
തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലറാണ് വിജയകുമാരി. ബി.ജെ.പിയും മോദി സര്‍ക്കാരും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വിജയകുമാരി മാധ്യമങ്ങളോട് പറഞ്ഞു. നാടിനെ വഞ്ചിച്ച ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കും കഴിയില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
കൊവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായാണ് സി.പി.ഐ.എമ്മിന്റെ പ്രതിഷേധ സത്യഗ്രഹം. വീടുകള്‍ സമര കേന്ദ്രമാക്കിയാണ് പ്രതിഷേധം.
ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംങ്ങള്‍ക്കും ആറ് മാസത്തേക്ക് 7500 രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നല്‍കുക, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200 ദിവസത്തെ ജോലി വര്‍ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുക പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തുടങ്ങി 16ഓളം ആവശ്യങ്ങളുന്നയിച്ചാണ് സി.പി.ഐ.എം പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP councilor participated in CPIM strike against central government’s different policies