സാന്റിയാഗോ മാര്‍ട്ടിന് ഒത്താശ: പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
സാന്റിയാഗോ മാര്‍ട്ടിന് ഒത്താശ: പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2013, 11:22 am

[]പാലക്കാട്: സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് ഇടപെട്ട ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍.

പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ വി. നടേശനെയാണ്  പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സസ്‌പെന്‍ഡ് ചെയ്തത്.

സാന്റിയാഗോ മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ് ലഭിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതിനാണ് നടപടി.

സംഭവം വിവാദമായതോടെ പാര്‍ട്ടി നടേശനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ തെറ്റ് പറ്റിയതായി നടേശന്‍ വിശദീകരണം നല്‍കി. വിശദീകരണം തൃപ്തികരമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

വടക്കന്തറ വാര്‍ഡ് കൗണ്‍സിലര്‍ നടേശന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ലോട്ടറി കമ്പനി മാനേജര്‍ കണ്ണന്‍ 2013 ഒക്ടോബര്‍ 10ന് പാലക്കാട് നഗരസഭയില്‍ നിന്ന് ലൈസന്‍സ് തരപ്പെടുത്തിയത്.

ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കണ്ണന്‍.