| Friday, 15th February 2019, 4:48 pm

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം; വി. മുരളീധരവിഭാഗം വിട്ടുനില്‍ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് വി. മുരളീധരവിഭാഗം വിട്ടുനില്‍ക്കുന്നു. വി. മുരളീധരന്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവരാണ് വിട്ടുനില്‍ക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തി മൂലമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. പട്ടിക കൂടിയാലോചന ഇല്ലാതെ കൈമാറിയെന്നാണ് പരാതി.

നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് മുരീളധരപക്ഷത്തിലേയും കൃഷ്ണദാസ് പക്ഷത്തിലേയും നേതാക്കള്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

ALSO READ: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; എല്‍.ഡി.എഫിന് 16 യു.ഡി.എഫിന് 12

യു.ഡി.എഫിനും എല്‍.ഡി.എഫിനും മുന്‍പേ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷന്‍ വിശദീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയും വിശദമായ ചര്‍ച്ചകള്‍ നടത്താതെയുമാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വിമര്‍ശനം.




കോര്‍ കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി പോലും ചേര്‍ന്നില്ലെന്നാണ് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്‍ വിമര്‍ശിക്കുന്നത്.

ALSO READ: അടുത്ത രണ്ട് ദിവസം യാതൊരു വിമര്‍ശനവുമില്ല; മോദി സര്‍ക്കാറിനൊപ്പം നില്‍ക്കും: പുല്‍വാമ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചര്‍ച്ച ഉണ്ടായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയിലെ മറ്റുള്ളവരുമായി ആലോചിക്കാതെ എല്ലാ കാര്യങ്ങളും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more