തിരുവനന്തപുരം: കോര്‍ക്കമ്മിറ്റി യോഗങ്ങളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം.ഹര്‍ത്താല്‍ ജനവികാരം എതിരാക്കി എന്നാരോപിച്ചാണ് വിമര്‍ശനം.
വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
എന്നാല്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യ അസാധാരണ സംഭവമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.അത് കൊണ്ട് ഹര്‍ത്താല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പക്ഷം.
Also Read: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ റാലി നടത്താന്‍ മോദിയും അമിത് ഷായും
കോര്‍കമ്മിറ്റിയോഗത്തിലും അതിനു ശേഷം നടന്ന ഭാരവാഹി യോഗത്തിലുമാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ എം.ടി രമേശ് മാത്രമാണ് ഹര്‍ത്താലിനെ പിന്തുണച്ചത്.
വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. കാര്യമായ കൂടിയാലോചന നടത്താതെ ചിലര്‍ സ്വന്തംനിലക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളിലുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
സംസ്ഥാനത്തുണ്ടായിരുന്ന കോര്‍ കമ്മിറ്റി അംഗങ്ങളുമായിപോലും ആലോചിക്കാതെ നേതൃത്വത്തിലെ ഒരു സംഘം ഏകപക്ഷീയമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് വി.മുരളീധര പക്ഷം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിച്ചുവെന്നായിരുന്നു് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും ഹര്‍ത്താല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.
ഹര്‍ത്താല്‍ കാര്യം ശ്രീധരന്‍പിള്ളയെ വിളിച്ചന്വേഷിക്ക് എന്ന് സുരേന്ദ്രന്‍ ഫോണില്‍ മറുപടിയായി പറയുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.