എല്ലാ പാര്‍ട്ടികളും ബി.ജെ.പിയുടെ ബി ടീം; കോണ്‍ഗ്രസിന്റേത് നേരിട്ടുള്ള ഏറ്റുമുട്ടല്‍: രാഷ്ട്രീയസാഹചര്യം അനുകൂലമെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ
national news
എല്ലാ പാര്‍ട്ടികളും ബി.ജെ.പിയുടെ ബി ടീം; കോണ്‍ഗ്രസിന്റേത് നേരിട്ടുള്ള ഏറ്റുമുട്ടല്‍: രാഷ്ട്രീയസാഹചര്യം അനുകൂലമെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 4:56 pm

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടപ്പിന്റെ പരസ്യ പ്രചാരണം അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ.

ഹരിയാനയില്‍ കോണ്‍ഗ്രസിന്റേത് നേരിട്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടം. അതേസമയം ജനനായക് പാര്‍ട്ടിയടക്കം മറ്റ് പാര്‍ട്ടികള്‍ ബി.ജെ.പിയുടെ ബി ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.

ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും ഹൂഡ പ്രതികരിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പി സംസ്ഥാനത്ത് ഒരു വികസനവും കൊണ്ട് വന്നിട്ടില്ലെന്നും ഹൂഡ പറഞ്ഞു.
‘ ബി.ജെ.പി നയങ്ങള്‍ കൊണ്ട് ഹരിയാനയിലെ എല്ലാ ജനവിഭാഗങ്ങളും വിദ്യാര്‍ത്ഥികളാവട്ടെ, കച്ചവകടക്കാരാകട്ട, കര്‍ഷകരാവട്ടെ ദുരിതത്തിലാണ്’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വികസനത്തിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇവിടെ ഒരു ഇഷ്ടിക പോലും വെച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മെട്രോ പാതയോ റെയില്‍വേ ലൈനോ കൊണ്ടുവരികയോ റോഡുകളോ നിര്‍മ്മിച്ചിട്ടില്ല. അതേസമയം, ഞങ്ങളുടെ സര്‍ക്കാര്‍ ഹരിയാനയെ വികസനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കുറ്റകൃത്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരില്‍ ഹരിയാനയെ ഒന്നാം സ്ഥാനത്തെത്തിച്ചു’

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ബി.ജെ.പി സര്‍ക്കാരിന്റെ തോല്‍വിയാണ്. ജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് പ്രധാനം. എന്നാല്‍ ഇത് മൂന്നും നല്‍കുന്നതില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാകേണ്ട വിഷയം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ താന്‍ പിന്തുണക്കുന്നുണ്ടെങ്കിലും അത് ഹരിയാന തെരഞ്ഞെടുപ്പിനെ ബാധിക്കുന്നില്ലെന്നായിരുന്നു ഹൂഡയുടെ പ്രതികരണം.

കോണ്‍ഗ്രസ് മുന്‍ മേധാവി അശോക് തന്‍വാര്‍ ജെ.ജെ.പിയുടെ ദുഷ്യന്ത് ചൗതാലക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ ‘ഈ ആളുകള്‍ രാവിലെ ആരെയെങ്കിലും പിന്തുണയ്ക്കുകയും വൈകുന്നേരം ആരുടെയെങ്കിലും കോടതിയില്‍ ഇരിക്കുകയും ചെയ്യുന്നു. അവര്‍ വിട്ടു പോയത് തെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നു ഹൂഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ