ഭുവനേശ്വര്‍: ഒഡിഷയില്‍ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയെ ഘെരാവോ ചെയ്ത് ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
സംസ്ഥാനത്ത് ബി.ജെ.ഡി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നുവെന്നാരോപിച്ചാണ് മന്ത്രി തുകുനി സഹുവിനെ മണിക്കൂറുകളോളം സര്‍ക്കാര്‍ ബംഗ്ലാവില്‍ പൂട്ടിയിട്ടത്.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സന്ദര്‍ശത്തിനിടെ തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.ഡിക്കാര്‍ ആക്രമിച്ചെന്ന് പറഞ്ഞായിരുന്നു ബി.ജെ.പി-കോണ്‍ഗ്രസ് പ്രതിഷേധം.
ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനായി കുഞ്ചിട ജില്ലയിലെത്തിയതായിരുന്നു തുകുനി.
അധികൃതരുമായി യോഗം ചേരുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബംഗ്ലാവിന്റെ ഗേറ്റ് പൂട്ടിയിടുകയായിരുന്നു.
പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മന്ത്രിയ്ക്ക് പുറത്തിറങ്ങാനായത്.
സംസ്ഥാനത്ത് ബി.ജെ.പിയും കോണ്‍ഗ്രസും 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റിരുന്നു.
ഇതിന് പിന്നില്‍ ബി.ജെ.ഡി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP, Congress activists lock up Odisha WCD minister inside bungalow for hours