|

കൊല ആസൂത്രണം ചെയ്തത് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം; നടത്തിയത് ബി.ജെ.പി ഏല്‍പ്പിച്ച സംഘം; സന്ദീപ് വധത്തില്‍ കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: കൊല്ലപ്പെട്ട സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടിയേരി ആവര്‍ത്തിച്ചു പറഞ്ഞു.

ബി.ജെ.പി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ബി.ജെ.പി നേതൃത്വത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു.

സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

സി.പി.ഐ.എമ്മിനെ ബി.ജെ.പി വേട്ടയാടുകയാണെന്നും അക്രമത്തിനെതിരെ പാര്‍ട്ടി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. അക്രമപാതയില്‍ നിന്ന് ആര്‍.എസ്.എസ് പിന്തിരിയണമെന്നും സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല നടത്തിയത് ബി.ജെ.പി ഏല്‍പ്പിച്ച സംഘമാണ്. ആര്‍.എസ്.എസ് നടത്തുന്ന കൊലപാതകം അവര്‍ ഏറ്റെടുക്കാറില്ലെന്നും സന്ദീപിന്റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP commits in  Sandeep murder Kodiyeri

Latest Stories