| Thursday, 24th October 2019, 10:54 am

മത്സരിച്ച അഞ്ചില്‍ നാലിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ബിജെപിയുടെ വോട്ടു ചോര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഞ്ചേശ്വരം ഒഴികെ എല്ലായിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അരൂരും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് പ്രതീക്ഷിച്ച അത്ര വോട്ട് ലഭിച്ചില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടായിരുന്നു. കെ. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു മഞ്ചേശ്വരം മണ്ഡലത്തില്‍. ഉപതെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തു തന്നെയാണ്. എന്നാല്‍ മറ്റു മണ്ഡലങ്ങളിലൊന്നും തന്നെ ബി.ജെ.പിക്ക് മുന്നേറാനായിട്ടില്ല. രവീശ തന്ത്രിയാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നിയിലും വലിയ പ്രതീക്ഷയായിരുന്നു ബിജെപിക്ക്. എന്നാല്‍ ബിജെപി മൂന്നാം സ്ഥാനത്താണാവിടെ. കെ. സുരേന്ദ്രനാണ് കോന്നിയിലെ ബി.ജെപി സ്ഥാനാര്‍ഥി. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രാചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നിയില്‍ 23 വര്‍ഷത്തെ കോട്ട തകര്‍ത്തെറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ വിജയത്തിലേക്കും കടന്നിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more