'മലപ്പുറത്തില്‍ ഉടക്കി ബി.ജെ.പി നേതൃത്വം'; ദയനീയ പ്രകടനത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
Kerala
'മലപ്പുറത്തില്‍ ഉടക്കി ബി.ജെ.പി നേതൃത്വം'; ദയനീയ പ്രകടനത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2017, 4:55 pm

 

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നില ഉയര്‍ത്താന്‍ കഴിയാത്തതിനെച്ചൊല്ലി ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായ് അംഗങ്ങളെത്തിയത്.


Also read വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍; നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിച്ചേക്കും 


നേതൃത്വത്തിന് വന്ന വീഴ്ചയാണ് പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് പിന്നിലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമുണ്ടായെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ബി.ജെ.പി ഉയര്‍ന്ന വോട്ട് വിഹിതം നേടുമെന്ന പ്രതീക്ഷയിലായിരുന്ന പാര്‍ട്ടി നേതൃത്വത്തിനേറ്റ തിരിച്ചടിയായിരുന്നു ഇന്നലത്തെ ഫലപ്രഖ്യാപനം.

മലപ്പുറത്തെ രാഷ്ട്രീയ സാഹചര്യം പഠിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും മണ്ഡലങ്ങളില്‍ ചുമതലക്കാരെ നിയമിക്കാനായില്ലെന്നും അംഗങ്ങള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ മുന്നണിയ്ക്ക് ദോഷം ചെയ്‌തെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എയും യോഗത്തില്‍ പറഞ്ഞു.

ഇരുമുന്നണികളും വോട്ട് വിഹിതത്തില്‍ വര്‍ധനവ് ഉണ്ടാക്കിയപ്പോള്‍ ബി.ജെ.പിയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബീഫ് വിഷയമടക്കം പ്രചരാണായുധമാക്കിയിട്ടും വോട്ട് നിലയില്‍ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിയാത്തതിനെച്ചൊല്ലിയാണ് കോര്‍ കമ്മിറ്റിയിലെ വിമര്‍ശനങ്ങള്‍.