ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിനെ രണ്ട് മാസത്തിനുള്ളില്‍ അട്ടിമറിക്കുമെന്ന് വെല്ലുവിളിച്ച ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.
ഇതുകൂടാതെ ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പ്രകാശിന്റെ പരാമര്‍ശത്തിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പ്രകാശ് ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ദുംക ജില്ലയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്യാമല്‍ കുമാര്‍ സിംഗ് പൊലീസിന് പരാതി നല്‍കിയിരുന്നു.
124 എ , 504 506 , 120 (ബി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ദുംക പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, താന്‍ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് പ്രകാശ് പറയുന്നത്. പൊലീസിന് പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് നോക്കൂവെന്നും ഇയാള്‍ വെല്ലുവിളിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക