| Monday, 23rd December 2019, 2:36 pm

മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും തോല്‍വിയിലേക്ക്; തിരിച്ചടിയില്‍ പതറി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അടിപതറി ബി.ജെ.പി. മുഖ്യമന്ത്രി രഘുബര്‍ദാസ് ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പിന്നിലാണ്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ രഘുബര്‍ദാസ് പിന്നിലായതോടെ ബി.ജെ.പി വിമത സ്ഥാനാര്‍ത്ഥി സരയു റോയ് 5000 വോട്ടുകള്‍ക്ക് ഇവിടെ മുന്നിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ രഘുബര്‍ദാസ് മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും പിന്നീടങ്ങോട്ട് വ്യക്തമായ ലീഡോടെ സരയു റോയ് മുന്നേറുന്ന കാഴ്ചയായിരുന്നു കണ്ടത്. 30000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ഇവിടെ വിജയിച്ചിരിക്കുമെന്നാണ് സരയു റോയ് പ്രതികരിച്ചത്.

ജംഷഡ്പൂര്‍ ഈസ്റ്റില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രഘുബര്‍ദാസ് മന്ത്രിസഭയില്‍ അഞ്ച് വര്‍ഷം മന്ത്രിയായിരുന്ന ഇദ്ദേഹം പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. രഘുബര്‍ദാസ് സര്‍ക്കാരിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയാണ് തിരിച്ചടി നേരിടുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി ചക്രദ്പൂര്‍ മണ്ഡലത്തില്‍ ഇദ്ദേഹം പിന്നിലാണ്. ആദിവാസി വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലംകൂടിയാണ് ചക്രദ്പൂര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എം.എമ്മിന്റെ സുക്രാം ഒറോണ്‍ ആണ് ഇവിടെ ജനവിധി തേടുന്നത്. 2005 ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ സുക്രാം ഇതേ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2009 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 290 വോട്ടുകള്‍ക്കായിരുന്നു ബി.ജെ.പിയുടെ ഗിലുവയോട് ഇദ്ദേഹം പറാജയപ്പെട്ടത്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഗിലുവ മോദി തരംഗത്തില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബി.ജെ.പി ജെ.എം.എമ്മിന്റെ മുന്‍ എം.പിയായ നവമി ഒറോണിനെ ഇവിടെ മത്സരിപ്പിച്ചു. എന്നാല്‍ ജെ.എം.എമ്മിന്റെ തന്നെ ശശി ഭൂഷണോട് 26000 വോട്ടിന് ഇദ്ദേഹം പരാജയപ്പെട്ടു.

We use cookies to give you the best possible experience. Learn more