ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് 50 ലക്ഷം സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി ബി.ജെ.പി ചത്തീസ്ഗഡിലെ ബി.ജെ.പി നേതൃത്വം. ഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ നമോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും. ഒപ്പം ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പേരിലുള്ള രമണ്‍ ആപ്പുമുണ്ട്.
സഞ്ചാര്‍ ക്രാന്തി സ്‌കീം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് 1500 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കുക. മൈക്രോമാക്‌സിന്റെ ഫോണാണ് നല്‍കുക. കൂടെ റിലയന്‍സ് ജിയോ സിമും നല്‍കും.
നമോ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രഞ്ച് ഹാക്കറായ ഏലിയറ്റ് ആന്‍ഡേസണാണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്. ഇതിന് പിന്നാലെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ALSO READ: പുതിയ പാകിസ്താന്റെ പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവുമായൊരു ബന്ധം പറയാനുണ്ട്
ചത്തീസ്ഗഡില്‍ ഫോണുകള്‍ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. 50.8 ലക്ഷം ഫോണുകള്‍ ഈ വര്‍ഷവും, 4.8 ലക്ഷം ഫോണുകള്‍ അടുത്ത വര്‍ഷവും വിതരണം ചെയ്യും.