തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണം.
8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നും കേരളത്തിന് കുറവ് വന്നത്. 2019ലെ പ്രളയദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിനെതിരെയും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അതേ സമയം കേന്ദ്ര പദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടികിടക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്റെ നടപടിയെയും മന്ത്രി വിമര്‍ശിച്ചു. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല ഭരണാധികാരിയുടെ പ്രശ്‌നം പൗരത്വം മാത്രമാണ് അവരുടെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിംസയുടെ കാലമാണിതെന്നും പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിദ്ധ്യം പ്രതീക്ഷ ഉളവാക്കുന്നതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.