| Tuesday, 4th June 2024, 12:12 pm

തൃശൂര്‍ ഉറപ്പിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എന്‍.ഡി.എയും ഇന്ത്യാ മുന്നണിയും. 295 സീറ്റുകളില്‍ എന്‍.ഡി.എയും 230 സീറ്റുകളില്‍ ഇന്ത്യാ സഖ്യവുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

കേരളത്തില്‍ 18 സീറ്റുകളില്‍ യു.ഡി.എഫും 1 സീറ്റില്‍ എല്‍.ഡി.എഫും   1 സീറ്റില്‍ എന്‍.ഡി.എയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

എന്‍.ഡി.എയ്ക്ക് അപ്രതീക്ഷിത മുന്നേറ്റുമാണ് ഇത്തവണ കേരളത്തില്‍ ലഭിച്ചത്.

തൃശൂര്‍ മണ്ഡലത്തില്‍ 74000 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിലാണ്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിട്ടുണ്ട്

കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

അതേസമയം തിരുവനന്തപുരം മണ്ഡലത്തിലെ രാജീവ് ചന്ദ്രശേഖരന്റെ ലീഡ് അണികളെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായി തരൂര്‍ ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

Content Highlight: BJP Candidates Leading in 2 seats kerala trichur and Thiruvananthapuram

We use cookies to give you the best possible experience. Learn more