| Sunday, 21st March 2021, 2:47 pm

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ ഹൈക്കോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഫോം എ, ഫോം ബി എന്നിവ ഇല്ലാത്തത് പത്രിക തള്ളാനുള്ള കാരണം അല്ലെന്നും നിര്‍ബന്ധമാക്കേണ്ടത് ഫോം 26 മാത്രമാണെന്നും ഹരജിയില്‍ പറയുന്നു.

പത്രിക തള്ളിയ റിട്ടേണ്ടിങ് ഓഫീസറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

തലശ്ശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്‍ത്ഥിയുടെ പത്രികകളാണ് തള്ളിയിട്ടുള്ളത്. തലശ്ശേരിയില്‍ എന്‍.ഹരിദാസും ഗുരുവായൂരില്‍ അഡ്വ.നിവേദിതയുമാണ് പ്ത്രിക സമര്‍പ്പിച്ചിരുന്നത്. കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതിനു മുന്‍പ് ദേവികുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP candidates approach highcourt

We use cookies to give you the best possible experience. Learn more