കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അജിത് മുര്‍മു കൊല്ലപ്പെട്ടു. റാണിബന്ധ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിനു മുന്‍പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
നാമനിര്‍ദ്ദേശ പത്രികയുടെ അപേക്ഷ വാങ്ങാനായി ബി.ഡി.ഒ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അജിതിനെതിരെ ആക്രമണമുണ്ടായത്. അജിതിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നെന്നും ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ബി.ജെ.പി ആരോപിച്ചു. അതേസമയം ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Also Read: മന്ത്രിമാരായതിന് പിന്നാലെ നര്‍മ്മദ സമരം ഉപേക്ഷിച്ച് മധ്യപ്രദേശിലെ ബാബമാര്‍
ബംഗുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു അജിത് മുര്‍മുവെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോപണത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബി.ജെ.പി ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കുമെന്നും തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
അതേസമയം സ്വതന്ത്രവും സമാധാനപൂര്‍ണ്ണവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചു.
Also Read: ‘ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറും’ അന്ത്യശാസനവുമായി രാജസ്ഥാനിലെ ദളിതര്‍
നേരത്തെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നിരവധി തവണ സ്ഥലത്ത് ബോംബേറുമുണ്ടായിരുന്നു.
Watch This Video: