| Wednesday, 20th March 2019, 7:46 am

ബി.ജെ.പി. സ്ഥാനാർത്ഥി പട്ടിക കേന്ദ്രം അംഗീകരിച്ചു; പ്രഖ്യാപനം ഉടൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളത്തിൽ നിന്നുമുള്ള ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പട്ടിക ബി.ജെ.പി. കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് അന്തിമ പട്ടിക തയാറാക്കിയത്. എന്നാൽ സംസ്ഥാന നേതൃത്വം തയ്യാറാക്കി നൽകിയ പട്ടികയിൽ കേന്ദ്രം ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്ന് വൈകിട്ടോടു കൂടി, അല്ലെങ്കിൽ നാളെ പട്ടികയുടെ പ്രഖ്യാപനം ഉണ്ടാകും.

Also Read തട്ടിക്കൊണ്ടു പോയ കേസ്; നാടോടി പെണ്‍കുട്ടിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നു

പട്ടികയിലുൾപ്പെട്ട ചില സ്ഥാനാര്‍ത്ഥികളെ മുൻകൂട്ടി അറിയിക്കാതെയാണ് അവരെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും അവരുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ടെന്നും ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ നേതാക്കൾ വിസമ്മതിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികകളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തുമ്പോൾ കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

Also Read ലോക്‌സഭാ തെരഞ്ഞെടുപ്പ്; സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ പെരുമാറ്റ ചട്ടം

പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായതാണ് പ്രഖ്യാപനം വൈകിക്കാൻ ഇടയായത്. തങ്ങൾക്ക് താൽപ്പര്യമുള്ള മണ്ഡലങ്ങള്‍ കിട്ടിയിട്ടില്ലെങ്കിൽ മത്സരിക്കില്ലെന്ന വാശിയിലായിരുന്നു കൂടുതല്‍ നേതാക്കളും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കും എന്ന് പാർട്ടി ആദ്യമേ തീരുമാനിച്ചിരുന്നു. പത്തനംതിട്ടയില്‍ പി.എസ്. ശ്രീധരന്‍ പിള്ളയാകും മത്സരിക്കുക എന്നാണ് സൂചനകൾ.

We use cookies to give you the best possible experience. Learn more