തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.
തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും സ്നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വരാന്‍ പോകുന്ന രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയെ അദ്ദേഹം അഭിനന്ദിച്ചു.
‘നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..
ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. നിയുക്ത തിരുവനന്തപുരം എം.എല്‍.എ ആന്റണി രാജുവിനും, പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍,’ കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ എഴുതി.
കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ആന്റണി രാജുവാണ് വിജയിച്ചത്. 8,000 വോട്ടാണ് ഭൂരിപക്ഷം. അതേസമയം, ഒടുവിലെ കണക്കുകള്‍ പ്രകാരം 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു. എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
BJP candidate Krishnakumar reacts to election defeat in Thiruvananthapuram constituency